ചിത്രത്തില്‍ ഒരു യക്ഷിയുടെ വേഷമാണ് കാവ്യയ്ക്ക്. സുനില്‍ പരമേശ്വരന്‍റെ തിരക്കഥയില്‍ മേജര്‍ രവി സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് മാടന്‍കൊല്ലി. നീലാംബരി ഐ പി എസ് എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്.രാത്രികാലങ്ങളില്‍ രക്തദാഹിയായി അലഞ്ഞു നടന്ന് ആളുകളെ കൊന്നൊടുക്കുകയും പകല്‍ സമയത്ത് ഈ കൊലപാതകങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നയാളാണ് നീലാംബരി ഐപിഎസ്. കാവ്യയ്ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണ് ഈ സിനിമയിലെ യക്ഷിയെന്ന് തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ പറയുന്നത്.എന്തായാലും മാടന്‍കൊല്ലിയിലെ വേഷത്തിലൂടെ കാവ്യ രണ്ടാം വരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും കാവ്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇതെന്നകാര്യത്തില്‍ സംശയമില്ല.പൃഥ്വിരാജാണ് ഈ ചിത്രത്തിലെ നായകന്‍. ദുര്‍മന്ത്രവാദിയും എം ബി എക്കാരനുമായ ദേവദത്തന്‍ നരസിംഹന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രം. എന്തായാലും ജോഡി വീണ്ടും ക്ലിക്കാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.അനന്തഭദ്രത്തിന് ശേഷം സുനില്‍ പരമേശ്വരന്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണിത്. അനന്തഭദ്രത്തിലും പൃഥ്വിയും കാവ്യയുമായിരുന്നു നായികാ നായകന്മാര്‍.രവി വര്‍മ്മനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എം ജയചന്ദ്രനാണ് സംഗീത സംവിധാനം. വൈശാഖ ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച് 2010ലെ വിഷുവിന് മാടന്‍കൊല്ലി പ്രദര്‍ശനത്തിനെത്തിക്കാനാണ് നീക്കം.
Hollywood & Bollywood Movie News, Photos, Reviews, Hot Models... All content uploaded on this blog is user generated. For all the content that is accessed by you as the user from this site, this website does not warrant or assume any legal liability or responsibility for the accuracy, completeness, or usefulness of any information, content and any information available on the site. Please send us an email with ownership proof and we will remove it. pro.sunder@sify.com
October 06, 2009
കാവ്യ യക്ഷിയായി അഭിനയിക്കുന്നു
ചിത്രത്തില്‍ ഒരു യക്ഷിയുടെ വേഷമാണ് കാവ്യയ്ക്ക്. സുനില്‍ പരമേശ്വരന്‍റെ തിരക്കഥയില്‍ മേജര്‍ രവി സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് മാടന്‍കൊല്ലി. നീലാംബരി ഐ പി എസ് എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്.രാത്രികാലങ്ങളില്‍ രക്തദാഹിയായി അലഞ്ഞു നടന്ന് ആളുകളെ കൊന്നൊടുക്കുകയും പകല്‍ സമയത്ത് ഈ കൊലപാതകങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നയാളാണ് നീലാംബരി ഐപിഎസ്. കാവ്യയ്ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണ് ഈ സിനിമയിലെ യക്ഷിയെന്ന് തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ പറയുന്നത്.എന്തായാലും മാടന്‍കൊല്ലിയിലെ വേഷത്തിലൂടെ കാവ്യ രണ്ടാം വരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും കാവ്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇതെന്നകാര്യത്തില്‍ സംശയമില്ല.പൃഥ്വിരാജാണ് ഈ ചിത്രത്തിലെ നായകന്‍. ദുര്‍മന്ത്രവാദിയും എം ബി എക്കാരനുമായ ദേവദത്തന്‍ നരസിംഹന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രം. എന്തായാലും ജോഡി വീണ്ടും ക്ലിക്കാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.അനന്തഭദ്രത്തിന് ശേഷം സുനില്‍ പരമേശ്വരന്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണിത്. അനന്തഭദ്രത്തിലും പൃഥ്വിയും കാവ്യയുമായിരുന്നു നായികാ നായകന്മാര്‍.രവി വര്‍മ്മനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എം ജയചന്ദ്രനാണ് സംഗീത സംവിധാനം. വൈശാഖ ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച് 2010ലെ വിഷുവിന് മാടന്‍കൊല്ലി പ്രദര്‍ശനത്തിനെത്തിക്കാനാണ് നീക്കം.
Subscribe to:
Post Comments (Atom)
No comments:
Post a Comment