ബോളിവുഡിന്റെ കറുപ്പഴകിന് നവവത്സരരാത്രിയില്‍ പൊന്നുവില. മഹാനഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നവവത്സരാവിന് കൊഴുപ്പേകാന്‍ ബിപാഷ ബസുവെത്തുന്നത് രണ്ട് കോടിയുടെ മോഹിപ്പിയ്ക്കുന്ന പ്രതിഫലത്തിനാണ്.
മുംബൈയിലെ സഹാറ നക്ഷത്ര ഹോട്ടല്‍ അധികൃതരാണ് നവവത്സരത്തലേന്നത്തെ നൃത്തത്തിന് ബിപാഷയ്ക്ക് വന്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്. ഗായകന്‍ സുദേഷ് ഭോസ് ലയും ബിപാഷയ്‌ക്കൊപ്പം ചേരുന്നതോടെ സഹാറയിലെ ന്യൂഇയര്‍ ഈവ് പൊടിപൊടിയ്ക്കുമെന്നാണ് കേള്‍ക്കുന്നത്.
രണ്ട് കോടിയുടെ പ്രതിഫലം വാര്‍ത്തയായെങ്കിലും ഇത് സ്ഥിരീകരിയ്ക്കാന്‍ ഹോട്ടല്‍ അധികൃതര്‍ തയാറായിട്ടില്ല. "വിലമതിയ്ക്കാനാവാത്ത താരമാണ് ബിപാഷ. കലയ്ക്ക് വിലയിടാന്‍ ഞങ്ങള്‍ തയ്യാറല്ല, എന്നാലും ചില വാഗ്ദാനങ്ങള്‍ പാലിയ്ക്കാതിരിയ്ക്കാന്‍ കഴിയില്ല" -സഹാറ സിഇഒ വിവേക് കുമാര്‍ പറയുന്നു.
ബിപാഷയുടെ സാന്നിധ്യം ഉറപ്പാക്കിയതോടെ നഗരത്തിലെ ഏറ്റവും കിടിലന്‍ ഗ്ലാമര്‍ പാര്‍ട്ടിയായി 'സെഡക്ഷന്‍-2010' എന്ന പേരിട്ട പരിപാടി മാറിയിരിക്കുകയാണെന്നും വിവേക് കുമാര്‍ ചൂണ്ടിക്കാട്ടി.
സംഭവമൊക്കെ ശരിയാണെങ്കിലും ബിപാഷയ്‌ക്കൊപ്പം ആടിപാടാന്‍ പണം വാരിയേറിയേണ്ടി വരുമെന്നാണ് കേള്‍ക്കുന്നത്. ഫുഡ് ആന്‍ഡ് ബിവറേജ് ഉള്‍പ്പെടെ ഏകദേശം 12000 രൂപ തലയെണ്ണി മേടിയ്ക്കാനാണ് ഹോട്ടലുകാരുടെ തീരുമാനം. എന്നാല്‍ ഇതൊന്നും മുംബൈയിലെ പണച്ചാക്കുകള്‍ക്ക് കാര്യമാക്കുന്നില്ല, ബിപ്‍സിനൊപ്പം 2010ന്റെ വരവ് അടിച്ചു പൊളിയ്ക്കാന്‍ എത്ര പണമൊഴുക്കാനും അവര്‍ തയ്യാര്‍!
No comments:
Post a Comment