January 11, 2010

ജനീലിയയ്‌ക്കും മിന്നുകെട്ട്‌


തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഉത്തരേന്ത്യന്‍ സുന്ദരി ജനീലിയ ഡിസൂസയ്‌ക്ക് കൊള്ളാവുന്ന ഒരു ഗോസിപ്പ്‌ കേള്‍പ്പിക്കാന്‍ പറ്റിയിരുന്നില്ല. പക്ഷേ 'ജാനേ തൂ യാ ജാനേ നാ എന്ന ചിത്രത്തിലൂടെ ഹിന്ദിസിനിമയിലേക്കു കാലെടുത്തവച്ചപ്പോള്‍ മുതല്‍ ഗോസിപ്പുകാര്‍ ഈ മെലിഞ്ഞ സുന്ദരിയുടെ പിന്നാലെയുണ്ട്‌.മാറാത്ത രാഷ്‌ട്രീയത്തിലെ അതികായന്‍ വിലാസ്‌റാവു ദേശ്‌മുഖിന്റെ മകനും നടനുമായ റിതേഷ്‌ ദേശ്‌മുഖിനെ വരുന്ന ജൂലൈയില്‍ ജനീലിയ വിവാഹം കഴിക്കുമെന്നാണ്‌ ഉഗ്രന്‍ വാര്‍ത്ത. പതിവുപോലെ നടി കാര്യം നിഷേധിച്ചു. കല്യാണം കഴിക്കേണ്ട സമയമാകുമ്പോള്‍ അറിയിക്കാം എന്നൊക്കെ മാധ്യമങ്ങളോടു പരിഭവിച്ചു പറഞ്ഞിട്ടുണ്ട്‌. ഒരു പണിയുമില്ലാത്ത വിഡ്‌ഢികളാണ്‌ ഇത്തരം സൃഷ്‌ടികള്‍ക്കു പിന്നില്‍ എന്നാണു നടി പറയുന്നത്‌. ആരാണു വിഡ്‌ഢി എന്നു കണ്ടറിയാം.

No comments:

Post a Comment