പക്വതയാര്‍ന്ന അഭിനയശൈലികൊണ്ട് പ്രേക്ഷകമനം കവര്‍ന്ന താരമാണ് മീരാ . ഇന്ന് മലയാളത്തില്‍ മീരയുടെ സാന്നിധ്യമില്ലെങ്കിലും മീരയുടെ കഥാപാത്രങ്ങളൊന്നും നമ്മള്‍ മറന്നിട്ടില്ല.
തുടര്‍ച്ചയായ വിവാദങ്ങളാണ് മീരയെ മലയാളത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത്. ഒരു വര്‍ഷത്തോളമായി മീര മലയാളത്തില്‍ ചിത്രങ്ങളൊന്നും ചെയ്‌തിട്ടില്ല.
അമ്മയുടെ ചിത്രമായ ട്വന്റി20 എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മീരയെ മലയാളത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത്. ഇതിനൊപ്പം തന്നെ അഹങ്കാരിയെന്ന വിശേഷണവും പല സംവിധായകരും മീരയ്‌ക്ക് പതിച്ച് നല്‍കി.
മീരയഭിനയിച്ച പല ചിത്രങ്ങളുടെയും സംവിധായകര്‍ അവര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പല നിര്‍മ്മാതാക്കള്‍ക്കും മീര കാരണം ഭീമമായ ധനനഷ്ടവും സമയ നഷ്ടവും അനുഭവിക്കേണ്ടിവരുന്നുവെന്നായിരുന്നു പ്രധാന ആരോപണം.
ഇതെന്തൊക്കെയായാലും ഒടുവില്‍ മീര മലയാളത്തിലേക്ക് മടങ്ങിവരുകയാണ്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മീര നായികയായെത്തുന്നത്. മനോജ് കെ ജയന്‍, ജഗതി ശ്രീകുമാര്‍, രേവതി, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങല്‍.
ആദിത്യ ഫിലിംസിന്റെ ബാനറില്‍ എകെ പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്ഥടികം, യുവതുര്‍ക്കി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ഡോക്ടര്‍ രാജേന്ദ്രബാബുവിന്റേതാണ് കഥയും തിരക്കഥയും.
ഞായറാഴ്‌ച തിരുവനന്തപുരത്ത് ചിത്രത്തിന്റെ പൂജാചടങ്ങുകള്‍ നടക്കും. ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.