December 01, 2009

സന്തോഷ്‌ എന്നെ അടുത്തറിയന്നയാള്‍...

നവ്യാനായര്‍ വിവാഹിതയാവുന്നു.സമീപകാലത്തായി മാധ്യമങ്ങളില്‍ നവ്യയുടെ വിവാഹത്തെക്കുറിച്ചു വിവിധ റിപ്പോര്‍ട്ടുകള്‍ വരികയും നവ്യ നിഷേധിക്കുകയും പതിവായിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇതിന്‌ സ്‌ഥിരീകരണമായിരിക്കുന്നു.

ചങ്ങനാശ്ശേരി പെരുന്ന 'മാടയില്‍ രാമകൃഷ്‌ണ'യില്‍ കെ.നാരായണമേനോന്റെയും ശാന്താമേനോന്റെയും മകന്‍ സന്തോഷ്‌ എന്‍.മേനോനാണ്‌ നവ്യയുടെ ജീവിത പങ്കാളിയാവുന്നത്‌. ബഹുരാഷ്‌ട്ര കമ്പനിയായ മുംബൈ ശ്രീചക്രാ ഉദ്യോഗ്‌ പ്രൈവറ്റ്‌ ലിമിറ്റഡില്‍ വൈസ്‌ പ്രസിഡണ്ടാണ്‌ സന്തോഷ്‌. വിവാഹം ജനുവരി മധ്യത്തോടെ നവ്യയുടെ സ്വദേശമായ മുതുകുളത്ത്‌ നടക്കും.പുര്‍ണ്ണമായും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണിതെന്ന്‌ നവ്യ പറഞ്ഞു.

''ഈ ആലോചന വന്നതും തീരുമാനിച്ചതും എല്ലാം പെട്ടെന്നായിരുന്നു. സന്തോഷേട്ടന്റെ അമ്മയാണ്‌ നിമിത്തമായത്‌. അമ്മ എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്‌. എന്നെ വലിയ ഇഷ്‌ടമാണെന്നാണ്‌ പറയുന്നത്‌. അമ്മ മുന്‍കൈയെടുത്താണ്‌് ഈ ആലോചന കൊണ്ടുവന്നത്‌.പെട്ടെന്നായിരുന്നു പെണ്ണുകാണലും വാക്ക്‌ ഉറപ്പിക്കലുമൊക്കെ.''

സന്തോഷ്‌ നവ്യയൂടെ സിനിമകള്‍ കണ്ടിട്ടുണ്ടോ?

എന്റെ മിക്കവാറും എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്‌.കണ്ടതില്‍ ഏറ്റവും ഇഷ്‌ടം 'നന്ദനം' ആണെന്നാണ്‌ സന്തോഷേട്ടന്‍ പറയുന്നത്‌. ആശയപരമായ സമാനതയാണല്ലോ ഏറ്റവും പ്രധാനം.സിനിമ ഇഷ്‌ടപ്പെടുന്ന ആളായതില്‍ സന്തോഷമുണ്ട്‌.പിന്നെ എന്നെപ്പോലെ തന്നെ സന്തോഷേട്ടനും മാനേജ്‌മെന്റ ്‌ സ്‌റ്റഡീസിലാണ്‌ പി.ജി.എടുത്തിട്ടുള്ളത്‌.

സ്‌ഥിരം ചോദ്യമാണെങ്കിലും ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്‌.കല്യാണം കഴിഞ്ഞ്‌ അഭിനയം തുടരുമോ?

(നവ്യ ചിരിക്കുന്നു) സത്യം പറഞ്ഞാല്‍ അക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല.

വിവാഹശേഷം എവിടെ സെറ്റില്‍ ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌?

സന്തോഷേട്ടന്‍ ജോലി ചെയ്യുന്ന മുംബൈയില്‍ തന്നെ സെറ്റില്‍ ചെയ്യാനാണ്‌ തീരുമാനം.

നിശ്‌ചയം വേണ്ടെന്നു വച്ചതായി കേട്ടു?

അങ്ങനെയൊരാലോചന ഉണ്ടായിരുന്നു. പക്ഷേ മിക്കവാറും ഔപചാരികമായ ഒരു ചടങ്ങ്‌ ഉണ്ടാവും.

ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന സിനിമകള്‍ ജനുവരിയോടെ പൂര്‍ത്തിയാവുമോ?



(ചിരി) അതാണ്‌ സംശയം. യുഗപുരുഷന്‍, സത്‌ഗമയ, ഷാജി കൈലാസിന്റെ മമ്മൂട്ടി ചിത്രം ദ്രോണര്‍,ദിലീപിന്റെ ഫിലിംസ്‌റ്റാര്‍, ദീപന്റെ പൃഥ്വിരാജ്‌് ചിത്രം, പ്രകാശ്രാജിന്റെ തമിഴ്‌ ചിത്രം ഗൗരവര്‍.. ആറു സിനിമകള്‍ തീര്‍ക്കാനുണ്ട്‌.

നവ്യയുടെ സങ്കല്‍പ്പങ്ങള്‍ക്ക്‌ പുര്‍ണ്ണമായും ഇണങ്ങുന്നതാണോ ഈ ബന്ധം?

വിവാഹത്തെക്കുറിച്ച്‌ പതിവ്‌ സങ്കല്‍പ്പങ്ങള്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയല്ല ഞാന്‍. നല്ല കുടുംബം,നല്ല ജോലി,എല്ലാം ഒത്തുവന്നപ്പോള്‍ സമ്മതിച്ചു. എന്നെ മനസിലാക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്ന ഒരു ബന്ധം ലഭിച്ചതില്‍ സന്തോഷമുണ്ട്‌.

ശില്‍പയുടെ പാര്‍ട്ടിയില്‍ അമിഷ താരം


ലണ്ടന്‍ വ്യവസായി രാജ്‌ കുന്ദ്രയും നടി ശില്‍പാ ഷെട്ടിയും തമ്മിലുള്ള വിവാഹം മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ അപ്രതീക്ഷിത ശ്രദ്ധ കിട്ടിയത്‌ അമിഷാ പട്ടേലിന്‌. ശില്‍പയുടെ സഹോദരി ഷമിതാ ഷെട്ടിക്കുപോലും ലഭിക്കാതിരുന്ന മാധ്യമ ശ്രദ്ധയാണ്‌ അമിത അടിച്ചു മാറ്റിയത്‌.
മുംബയില്‍ നടത്തിയ വിവാഹസല്‍ക്കാരത്തില്‍ അമിതാബ്‌ ബച്ചന്‍, ഷാരൂഖ്‌ ഖാന്‍, ഐശ്വര്യാ റായി ബച്ചന്‍, ഹൃത്വിക്‌ റോഷന്‍, കങ്കണാ റെണാവത്ത്‌, കരണ്‍ ജോഹര്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം പങ്കെടുത്തു. എന്നാല്‍ എല്ലാവരുടേയും കണ്ണുകള്‍ ചെന്നത്തിയതാകട്ടെ അമിഷയിലാണ്‌.
നീല സാരിയും ബ്ലൗസും അണിഞ്ഞെത്തിയ അമിഷ പക്ഷേ അത്യാവശ്യം കാണേണ്ടതൊക്കെ തുറന്നു കാട്ടിയാണ്‌ പാര്‍ട്ടിയില്‍ തിളങ്ങിയത്‌. ഇതോടെ അമീഷ വളരെപ്പെട്ടെന്ന്‌ കാമറക്കണ്ണുകളുടെ ഇഷ്‌ട സുന്ദരിയായി മാറുകയും ചെയ്‌തു. തൊട്ടടുത്ത ദിവസം പുറത്തിറങ്ങിയ പത്രങ്ങളിലും വെബ്‌സൈറ്റുകളിലുമെല്ലാം താരമായത്‌ അമിഷ ആയിരുന്നു. വധുവരന്‍മാരേക്കാള്‍ തിളക്കാണ്‌ അമിഷ അടിച്ചെടുത്തതെന്ന്‌ സാരം.

യുവഗായികമാര്‍ക്ക്‌ വിവാഹം


യുവഗായികമാരായ ജ്യോത്സനയ്‌ക്കും ശ്വേതാ മോഹനും മംഗല്യത്തിന്റെ കേളികൊട്ട്‌. അടുത്ത വര്‍ഷം ഇരുവരുടേയും വിവാഹം നിശ്‌ചയിച്ചിരിക്കുന്നു. ജ്യോത്സ്‌നയ്‌ക്ക് ബാംഗ്‌ളൂരില്‍ സോഫ്‌ട് വെയര്‍ എഞ്ചിനിയറായ മുറച്ചെറുക്കന്‍ ശ്രീകാന്താണ്‌ വരന്‍. ജ്യോത്സ്‌നയുടെ മാതൃസഹോദരനായ സുരേന്ദ്രന്റെ മകനാണ്‌. പലരുടെയും ജാതകം നോക്കിയതിനു ശേഷമാണ്‌ മുറച്ചെറുക്കനായ ശ്രീകാന്തിന്റെ ജാതകവുമായി പൊരുത്തം നോക്കിയത്‌.


ഉത്തമപ്പൊരുത്തമെന്ന്‌ ജ്യോത്സ്യന്‍ പറഞ്ഞപ്പോള്‍ത്തന്നെ വിവാഹം നിശ്‌ചയിക്കുകയായിരുന്നു. വിവാഹം അടുത്ത വര്‍ഷം ഡിസംബറില്‍ നടത്താനാണ്‌ തീരുമാനം. കുടുംബസുഹൃത്തിന്റെ പുത്രനാണ്‌ ശ്വേതയെ വിവാഹം ചെയ്യുന്നത്‌. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ്‌ വിവാഹക്കാര്യം അറിയുകയുള്ളൂ.

ശില്‍പയുടെ മധുവിധു ബഹാമസില്‍


വിവാഹ ചടങ്ങുകള്‍ ഏറെക്കുറേ പൂര്‍ത്തിയായി. തിരുപ്പതിയില്‍ ദര്‍ശനവും നടത്തി. ഇനി മധുവിധുവിന്റെ തിരക്കുകളിലേക്ക്‌ നീങ്ങാന്‍ ശില്‍പ ഒരുങ്ങിക്കഴിഞ്ഞു. അതിനായി ബഹാമസിലേക്ക്‌ മധുവിധുവിന്‌ പോകാനുള്ള തയാറെടുപ്പിലാണ്‌ യുവമിഥുനങ്ങള്‍. എന്നാല്‍ സാധാരണ നവദമ്പധികളെപ്പോലെ അല്ല ശില്‍പയും രാജും. കുടുംബാംഗങ്ങളെ മറന്നുകൊണ്ട്‌ ഇവര്‍ക്ക്‌ ഒരു ആഘോഷവുമില്ല.

ഒരു മലയാള പരസ്യത്തില്‍ പറയുന്നതുപോലെ 'നിങ്ങള്‍ ഇല്ലാതെ എനിക്ക്‌ എന്ത്‌ ആഘോഷം!' എന്നു തോന്നും ഇവരുടെ നീക്കങ്ങള്‍ കണ്ടാല്‍. ബഹാമാസില്‍നിന്നു വന്നതിനു ശേഷം ഇരുവരുടെയും കുടുംബങ്ങളെയും കൊണ്ട്‌ മെഡിറ്ററേനിയന്‍ തീരങ്ങളിലേക്ക്‌ പോകാനാണ്‌ ശില്‍പയുടെയും രാജ്‌ കുന്ദ്രയുടെയും പദ്ധതി.

വിവാഹത്തോടനുബന്ധിച്ച തിരക്കുകളില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ക്ഷീണിതരാണ്‌. ഇനി കുറച്ച്‌ ആനന്ദം ഒക്കെ വേണം. ഇതാണ്‌ ഇവര്‍ക്കായി ഒരു വിനോദയാത്ര സംഘടിപ്പിക്കാന്‍ നവദമ്പതികള്‍ തീരുമാനിക്കാന്‍ കാരണമെന്ന്‌ കുന്ദ്ര പറയുന്നു.

വിവാഹം കഴിഞ്ഞെന്നു കരുതി സ്‌ഥിരമായി ലണ്ടനില്‍ നില്‍ക്കില്ലെന്ന്‌ ശില്‍പ വ്യക്‌തമാക്കുന്നു. ഭര്‍ത്താവിനെപ്പോലെ തന്നെ നാട്ടിലെ ആരാധകരെയും തൃപ്‌തരാക്കേണ്ട ബാധ്യത തനിക്കുണ്ടെന്നാണ്‌ ശില്‍പയുടെ നിലപാട്‌. ബ്രിട്ടനും ഇന്ത്യയ്‌ക്കും ഇടയില്‍ സ്‌ഥിരമായി യാത്ര ചെയ്യാനാണ്‌ ശില്‍പയുടെ തീരുമാനം. ഇനിയും എന്തൊക്കെ കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുമെന്നാണ്‌ ദോഷൈകദൃക്കുകള്‍ അടക്കം പറയുന്നത്‌.

Telugu Actress Sonu Chandrapal Latest Stills

Sonu Chandrapal new movie stills
Sonu Chandrapal new movie stillsSonu Chandrapal new movie stillsSonu Chandrapal new movie stills
Sonu Chandrapal new movie stillsSonu Chandrapal new movie stills
Sonu Chandrapal new movie stillsSonu Chandrapal new movie stills
Sonu Chandrapal new movie stillsSonu Chandrapal new movie stillsSonu Chandrapal new movie stills
Sonu Chandrapal new movie stillsSonu Chandrapal new movie stills
Sonu Chandrapal new movie stillsSonu Chandrapal new movie stills
Sonu Chandrapal new movie stillsSonu Chandrapal new movie stills
Sonu Chandrapal new movie stillsSonu Chandrapal new movie stills
Sonu Chandrapal new movie stillsSonu Chandrapal new movie stillsSonu Chandrapal new movie stills
Sonu Chandrapal new movie stillsSonu Chandrapal new movie stills
Sonu Chandrapal new movie stillsSonu Chandrapal new movie stills

Isha Koppikar Wedding Reception Photos on 29 Nov