Hollywood & Bollywood Movie News, Photos, Reviews, Hot Models... All content uploaded on this blog is user generated. For all the content that is accessed by you as the user from this site, this website does not warrant or assume any legal liability or responsibility for the accuracy, completeness, or usefulness of any information, content and any information available on the site. Please send us an email with ownership proof and we will remove it. pro.sunder@sify.com
October 17, 2009
ചരിത്രം കുറിക്കാന്‍ വീരപഴശ്ശിയെത്തി
പ്രേക്ഷകരും ചലച്ചിത്ര പ്രവര്‍ത്തകരും ഒരേ പോലെ ഉറ്റുനോക്കുന്ന ചിത്രമാണ് മമ്മൂട്ടി-ഹരിഹരന്‍-എംടി കൂട്ടുകെട്ടില്‍ പിറന്ന ഈ ചരിത്ര ചിത്രം. റിലീസിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ വന്‍ പരിപാടികളാണ് ഒരുക്കിയത്.
സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകളില്‍ വമ്പന്‍ ഫ്ലക്സുകളും കട്ടൌട്ടുകളും നിരത്തിയ ഫാന്‍സ് സംഘങ്ങള്‍ നഗരം ചുറ്റി വിളംബര ഘോഷയാത്രയും നടത്തി.
ചിത്രം റിലീസ് ചെയ്ത തിരുവനന്തപുരത്തെ നാലു തിയറ്ററുകള്‍ക്കു മുന്നിലും പായസ വിതരണമുള്‍പ്പടെയുള്ള ആഘോഷങ്ങള്‍ നടന്നു.
മമ്മൂട്ടി വീരപഴശ്ശിയാകുമ്പോള്‍ അദ്ദേഹത്തിന്റെ കരുത്തനായി സേനാനായകനായ ഇടച്ചേന കുങ്കനായി എത്തുന്നത് തമിഴ് താരം ശരത് കുമാറാണ്. താരബാഹുല്യം കൊണ്ട് ശ്രദ്ധേയമാണ് ചിത്രം.
ഗറില്ലപോരാളികളായ ആദിവാസി സംഘത്തിന്റെ തലവനായ തലയ്‌ക്കല്‍ ചന്തുവായി മനോജ് കെ ജയനും പഴശ്ശിയുടെ ഭാര്യ കൈതേരി മാക്കമായി എത്തുന്നത് കനിഹയുമാണ്. പത്മപ്രിയ, തിലകന്‍, ദേവന്‍, ക്യാപ്‌റ്റന്‍ രാജു, സുരേഷ് കൃഷ്‌ണ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
ഇവര്‍ക്കൊപ്പം വിദേശ താരങ്ങളും വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്യരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. എംടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംയോജനം നടത്തിയിരിക്കുന്നത്.
ഹോളിവുഡ് സാങ്കേതികത്തികവോടെയാണ് വിഷ്വല്‍ ഇഫക്ടുകള്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ഒന്നാം നിര ക്യാമറാമാന്‍മാരില്‍ ഒരാളായ വേണുവിനൊപ്പം അഞ്ചോളം ഛായാഗ്രാഹകര്‍ മൂന്നു വര്‍ഷം നീണ്ട ചിത്രീകരണത്തില്‍ പങ്കാളികളായി.
25കോടിയിലധികം രൂപയാണ് ചിത്രത്തിനായി ചെലവിട്ടത്. ഗോഗുലം ഫിലിംസിന്റെ ബാനറില്‍ ഗോഗുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.
ചിത്രത്തിന് സര്‍ക്കാര്‍ 50ശതമാനം നികുതിയിളവ് നല്‍കിയിട്ടുണ്ട്. ലോകമൊട്ടാകെ 550 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു മലയാള ചിത്രം ഇത്രയും കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്. കേരളത്തില്‍ 125 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
പ്ലേബോയില്‍ ടാരയുടെ നഗ്നത
താന്‍ തന്റെ ശരീര സൗന്ദര്യത്തില്‍ അത്ര സംതൃപ്‌തയല്ലെന്നും ഒരിക്കലും പുരുഷന്മാരുടെ മാഗസിന് വേണ്ടി സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കില്ലെന്നും ഒരുകാലത്ത് ശപഥമെടുത്ത ടാരയാണ് ഇപ്പോള്‍ അതെല്ലാം മറന്ന് പ്ലേബോയില്‍ നഗ്നയായി പോസ് ചെയ്യാന്‍ തയ്യാറായിരിക്കുന്നത്.
മുപ്പത്തിമൂന്നുകാരിയായ ടാര തീര്‍ത്തും നഗ്നയായിട്ടാണത്രേ പോസ് ചെയ്‌തിരിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരത്തില്‍ കാലിഫോര്‍ണിയയിലെ സാന്റ മോണിക്കയില്‍ വച്ചായിരുന്നുവത്രേ ഫോട്ടോസെഷന്‍ നടന്നത്.
പടമെടുക്കല്‍ തുടങ്ങിയപ്പോള്‍ നഗ്നയാവാന്‍ ടാര നന്നേലജ്ജിയ്‌ക്കുകയും ആത്മവിശ്വാസക്കുറവ് കാണിക്കുകയും ചെയ്‌തുവത്രേ.
എന്നാല്‍ കുറച്ചുസമയത്തിനുള്ളില്‍ത്തന്നെ ടാര ആത്മവിശ്വാസം വീണ്ടെടുക്കകയും അപാരമായി സൗന്ദര്യം വെളിവാക്കിക്കൊണ്ട് പോസ് ചെയ്യുകയും ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തന്റെ വയറിന് സൗന്ദര്യം പോരെന്നാണത്രേ ഫോട്ടോസെഷന്‍ കഴിഞ്ഞ് പുറത്തെത്തിയ ടാര പ്രതികരിച്ചത്. 2004ല്‍ സൗന്ദര്യ ശസ്‌ത്രക്രിയക്ക് വിധേയയായാണ് ടാര തന്റെ ശരീരസൗന്ദര്യത്തിന് മാറ്റുകൂട്ടിയത്.
Suriya's Deepavali Kondattam In USA
With Suriya certifying the movie has no gory scenes or blood, and adding to it the movie been certified with a clean "U" certificate without any cuts, the family crowd is happy to witness a clean family entertainer for Deepavali. Several exhibitors in USA are planning to celebrate the release of the movie and the Diwali festival by distributing sweets to the fans during this opening weekend.
Fire works are also being planned at some locations after getting the approval from local authorities.Not to disappoint the fans, Bharat Creations the distributor of the movie is making every attempt to release the movie in almost all major cities. In USA the movie is releasing in around 30+ locations during the opening weekend and more cities will be covered during the second weekend.
Prabhu Deva says he has not married Nayanthara
Recently when Nayanthara had come to Chennai to participate in the FEFSI meeting she had stayed in a five star hotel. Prabhu Deva has taken his child to meet Nayanthara. Later on Nayanthara has taken the child for shopping.
I have not decided about my next film. I am not interested in politics. I prefer choreography than acting and dancing. Vijay is a good dancer compared to Salman Khan. In Tamil cinema, Vijay, Simbhu, Dhanush and Jayam Ravi are good dancers.”
ഗുണ്ടകള്‍ ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് മുടക്കി
സംവിധായകന്‍ അന്‍വര്‍ റഷീദിനെതിരെ ഗുണ്ടാ ആക്രമണമുണ്ടായിട്ട് നാളുകള്‍ ഏറെയൊന്നു ആയിട്ടില്ല. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനിടയിലും ഗുണ്ടകളുടെ വിളയാട്ടം.
ഗുണ്ടാ ആക്രമണത്തെത്തുടര്‍ന്ന് 'ഇവിടം സ്വര്‍ഗമാണ്' എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങി. ചിത്രത്തിന്റെ അണയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്കുനേരെയാണ് ഗുണ്ടാ ആക്രമണമുണ്ടായത്. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവയ്‌ക്കുകയായിരുന്നു.
ആലുവയ്‌ക്കുസമീപത്തുവച്ചാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണമുണ്ടായത്. ചിത്രീകരണ സംഘത്തിന്റെ ഡ്രൈവറെ സംഘം മര്‍ദ്ദിച്ച് അവശനാക്കി.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലാണ് നടക്കുന്നത്.
ചിത്രത്തില്‍ ലക്ഷ്‌മി റായ്, പ്രിയങ്ക എന്നിവരാണ് നായികമാരാകുന്നത്. സംഭവത്തെക്കുറിച്ച് പരാതി നല്‍കുകയും പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുണ്ട്.