November 23, 2009

Karthi to romance Anushka

We have just got to know the reason behind Karthi saying a ‘no’ to K V Anand’s next. Sources say that Karthi who was not happy about K V Anand’s script was awed by the screenplay of ‘Vada Chennai’ narrated by director Vettrimaran.

The actor had immediately assured the director that he is ready to commit himself with Vettrimaran for ‘Vada Chennai’ after finishing ‘Naan Mahan Alla’. The actor had also told that he is interested to produce this film under his home banner Studio Green. Unfortunately, Vettrimaran had already handed over the film to producer Durai Dhayanidhi.

While the arrangements for the film are going on, the makers have approached our Andhra Mirchi Anushka for the female lead. Reason- According to the script, the heroine is a Marwari girl. And the team felt that Anushka would be the best choice for the role. Now, the makers of ‘Vada Chennai’ have called the hot girl’s manager to talk business...

Shy housewife in two piece bikini at home pool

Pooja Roshan hot in Beach




Awesome Photos of Indian Nonactresses

മമ്മൂട്ടി കെഎസ്ആര്‍ടിസിയില്‍

Mammootty
മലയാള സിനിമയില്‍ ഡ്രൈവിങിനോട് ഏറ്റവും ക്രെയ്‌സുള്ള താരമാരെന്ന ചോദ്യത്തിന് മമ്മൂട്ടിയെന്നായിരിക്കും ഉത്തരം. വിദേശകാറുകളോടും പുത്തന്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോടുമുള്ള മമ്മൂട്ടിയുടെ അഭിനിവേശം ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഇങ്ങനെ അടിപൊളി കാറുകൡ ചെത്തുന്ന മമ്മൂട്ടി ഇപ്പോള്‍ നമ്മുടെ കെഎസ്ആര്‍ടിസിയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ്.
ന്ഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ ആളെ കയറ്റാനല്ല, മറിച്ച് മറിച്ച് കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിര്‍മ്മിയ്ക്കുന്ന ബോധവത്ക്കരണ ഹ്രസ്വ ചിത്രവുമായാണ് മലയാളത്തിന്റെ മഹാനടന്‍ സഹകരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ജോസ് തെറ്റയിലുമായി നടത്തിയ ചര്‍ച്ചയിലാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാമെന്ന് മമ്മൂട്ടി വാക്ക് നല്‍കിയത്. കേരളത്തില്‍ നാള്‍ക്കുനാള്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഹ്രസ്വ ചിത്രം നിര്‍മ്മിയ്ക്കാന്‍ കെഎസ്ആര്‍ടി ഒരുങ്ങുന്നത്.
സാമൂഹിക ജീവി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം നിര്‍വഹിയ്ക്കുകയാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിലൂടെ ഉദ്ദേശിയ്ക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. പുതിയ സിനിമയായ ദ്രോണ 2010ന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്ത് താമസിയ്ക്കുന്ന ഹോട്ടലിലാണ് മമ്മൂട്ടിയും ജോസ് തെറ്റയിലും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. മമ്മൂട്ടിയുമായി അടുത്ത സുഹൃദ്ബന്ധം പുലര്‍ത്തുന്ന ജോസ് തെറ്റയില്‍ മന്ത്രിയായ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ലോ കോളെജിലെ പഠനകാലത്തെ ഓര്‍മ്മകളും സൗഹൃദ സംഭാഷണത്തിനിടെ വിഷയമായി.
മമ്മൂട്ടി ലോ കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ജോസ് തെറ്റയില്‍ സീനിയര്‍ വിദ്യാര്‍ഥിയായിരുന്നു. അന്ന് കോളജിലെ സിനിമാസ്വാദക സംഘടന ജോസ് തെറ്റയിലിന്റെ നേതൃത്വത്തിലായിരുന്നു. തന്റെ സിനിമാഭ്രമം മനസിലാക്കി പുതിയ സിനിമകള്‍ കാണിക്കാന്‍ കൊണ്ടു പോയിരുന്നത് ജോസ് തെറ്റയിലായിരുന്നെന്ന് മമ്മൂട്ടി ഓര്‍മ്മിയ്ക്കുന്നു. തന്റെ സിനിമാ സങ്കല്പങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ഗുരുതുല്യനായ സുഹൃത്തെന്നാണ് തെറ്റയിലിനെ മമ്മൂട്ടി വിശേഷിപ്പിയ്ക്കുന്നത്.
ടെലിവിഷന്‍ ചാനലുകള്‍, തിയറ്ററുകള്‍ എന്നിങ്ങനെ എല്ലാ മാധ്യമങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ബോധവത്ക്കരണമാണ് മമ്മൂട്ടിയെ മുന്‍നിര്‍ത്തി റോഡ് സുരക്ഷാ അതോറിറ്റി നിര്‍മ്മിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.

'സ്ഥലത്തെ പ്രധാന പയ്യന്‍സ്' കോണ്‍ഗ്രസിലേക്ക്!

Jagadeesh
രാഷ്ട്രീയ-സിനിമാ രംഗത്ത് ഒരുപാട് കാലമായി പറഞ്ഞു കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാവുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന നടന്‍ ജഗദീഷ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജഗദീഷിനെ മത്സരിപ്പിയ്ക്കാന്‍ കോണ്‍ഗ്രസ് തയാറായേക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന സൂചനകള്‍. സിനിമകളില്‍ രാഷ്ട്രീയ നേതാവായും നേതാവിന്റെ ശിങ്കിടിയായും തിളങ്ങിയ ജഗദീഷിന്റെ രാഷ്ട്രീയ ചായ്‌വുകള്‍ അദ്ദേഹത്തിനോട് അടുപ്പമുള്ളവര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്.

സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് പഞ്ഞമില്ലാത്ത കോണ്‍ഗ്രസില്‍ ഇവരുടെ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് പാര്‍ട്ടി സംസ്ഥാന ഘടകം ഇതിന് വേണ്ടിലുള്ള കരുക്കള്‍ നീക്കുന്നത്. ഒന്നര വര്‍ഷം മാത്രം അകലെ നില്‍ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജഗദീഷിനെ കളത്തിലിറക്കുന്നതിന് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നോ ഒബ്്ജക്ഷന്‍ ലെറ്റര്‍ നല്‍കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. അഭിനയത്തിനേക്കാളേറെ മികച്ച സംഘടനാ പാടവവും രാഷ്ട്രീയ ബോധവും വാക് ചാതുരിയുമുള്ള ജഗദീഷ് പാര്‍ട്ടിയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പൊതുവെ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പ്രവണതയാണ് കേരളത്തില്‍ സാധാരണയായി കണ്ടുവരാറുള്ളത്. ഇതിനൊരപവാദമായാണ് ജഗദീഷ് കോണ്‍ഗ്രസിനോട് അടുക്കുന്നത്. ജയിച്ചു വരുന്ന ദൗത്യം തന്നെ ഏല്‍പ്പിച്ചാല്‍ അത് ഭംഗിയായി നിര്‍വഹിയ്ക്കാന്‍ കഴിയുമെന്ന് തന്നെയാണ് താരം കരുതുന്നത്. കാര്യങ്ങള്‍ നേരാവണ്ണം മുന്നോട്ട ്‌പോയാല്‍ സ്ഥലത്തെ പ്രധാന പയ്യന്‍സിനെ ഇനി നിയമസഭയില്‍ കാണാം!

ശില്‍പാ ഷെട്ടി വിവാഹിതയായി

മുംബൈ: ബോളിവുഡ്‌ താരസുന്ദരി ശില്‍പാ ഷെട്ടി വിവാഹിതയായി. ഖണ്ഡാലയില്‍ ഇന്നലെ നടന്ന ആര്‍ഭാടമായ ചടങ്ങില്‍വച്ചാണു ശില്‍പ പ്രവാസി വ്യവസായപ്രമുഖന്‍ രാജ്‌കുന്ദരയുടെ ജീവിതസഖിയായത്‌. ബിസിനസുകാരിയും ശില്‍പയുടെ സുഹൃത്തുമായ കിരണ്‍ ബാവയുടെ ഖണ്ഡാലയിലെ വില്ലയില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 'സെലിബ്രിറ്റി ബിഗ്‌ ബ്രദര്‍ റിയാലിറ്റി ഷോയിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ശില്‍പയുടെ വിവാഹത്തിനു സണ്ണി ഡിയോള്‍, സുനില്‍ ഷെട്ടി, ജാക്കി ഭഗ്നാനി, വസു ഭഗ്നാനി തുടങ്ങിയവരെയൊഴിച്ച്‌ സിനിമാലോകത്തുനിന്നുള്ള മറ്റുപ്രമുഖരെയാരേയും ക്ഷണിച്ചിരുന്നില്ല. ചടങ്ങില്‍ പങ്കെടുക്കാന്‍ മാധ്യമപ്രവര്‍ത്തകരേയും അനുവദിച്ചില്ല.

പ്രശസ്‌ത ഡിസൈനര്‍ തരുണ്‍ തഹിലിയാനി ഡിസൈന്‍ ചെയ്‌ത അമ്പതുലക്ഷം രൂപവിലവരുന്ന സാരിയും കോടിക്കണക്കിനു രൂപയുടെ ആഭരണവും അണിഞ്ഞാണു ശില്‍പ വിവാഹപ്പന്തലില്‍ എത്തിയത്‌. ഡിസൈനര്‍മാരായ ശാന്തനുവും നിഖിലും ഡിസൈന്‍ ചെയ്‌ത ഷെര്‍വാണി ധരിച്ച്‌ കുതിരവണ്ടിയിലേറിയാണു ശില്‍പയുടെ വരനായി രാജ്‌കുന്ദരെ എത്തിയത്‌.

മംഗലാപുരം, പഞ്ചാബ്‌ എന്നിവിടങ്ങളിലെ ആചാരങ്ങള്‍ സംയോജിപ്പിച്ചതായിരുന്നു വിവാഹച്ചടങ്ങുകള്‍. ആദ്യവിവാഹത്തില്‍ രാജ്‌കുന്ദരയ്‌ക്ക് ഒരു മകളുണ്ട്‌.