Hollywood & Bollywood Movie News, Photos, Reviews, Hot Models... All content uploaded on this blog is user generated. For all the content that is accessed by you as the user from this site, this website does not warrant or assume any legal liability or responsibility for the accuracy, completeness, or usefulness of any information, content and any information available on the site. Please send us an email with ownership proof and we will remove it. pro.sunder@sify.com
December 20, 2009
പ്രകാശ് രാജിന് വിവാഹമോചനം
ഒരു കാലത്ത് സിനിമാ മേഖലയില്‍ കെട്ടുറപ്പുള്ള ബന്ധങ്ങള്‍ക്ക് പ്രശസ്‌തമായിരുന്നു തെന്നിന്ത്യ. കരിയറും കുടുംബ ജീവിതവും ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ തെന്നിന്ത്യന്‍ താരങ്ങള്‍ക്കുള്ള കഴിവ് ഏറെ പ്രശസ്‌തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുകയാണോ? ഇങ്ങനെ പോയല്‍ ഈ വര്‍ഷം സൂപ്പര്‍ ഹിറ്റായ ചിത്രങ്ങളേക്കാള്‍ അധികം സൂര്‍പ്പതാര വിവാഹമോചനമാകും ഉണ്ടാവുക.
ഏറ്റവും ഒടുവില്‍ വിവാഹമോചനം ലഭിച്ചത് പ്രകാശ്രാജിനാണ്. മുന്‍ നായിക നടിയായിരുന്ന ലളിതാ കുമാരിയുമായുള്ള വിവാഹബന്ധമാണ് പ്രകാശ്രാജ് വേര്‍പിരിഞ്ഞത്. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളാണുള്ളത്. ജീവനാംശമെന്ന നിലയില്‍ പ്രതിമാസം രണ്ടു ലക്ഷം രൂപ നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌തതിനു പുറമേ വന്‍ തുകയും നല്‍കിയാണ് ബന്ധം വേര്‍പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുണ്ട്. ലളിതയുടെ ആവശ്യപ്രകാരം ചെന്നൈയിലെ എഗ്‌മോര്‍ കോടതിയാണ് ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചത്.
2009 തെന്നിന്ത്യന്‍ സെലിബ്രിറ്റികളെ സംബന്ധിച്ച് വിവാഹമോചനങ്ങളുടെ ചാകരയായിരുന്നു. സോണിയ അഗര്‍വാള്‍, ആര്‍ത്തി അഗര്‍വാള്‍, ഗായത്രി രഘുറാം തുടങ്ങിയ നടികളും ഈ വര്‍ഷം തന്നെയാണ് വിവാഹമോചനം നേടിയത്. മലയാളത്തിലാകട്ടെ കാവ്യ മാധവന്‍ വിവാഹമോചനത്തിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സായ്‌കുമാറിന്റെ കുടുംബജീവിതവും തകര്‍ച്ചയിലാണെന്ന് അഭ്യൂഹമുണ്ട്. സായ്‌കുമാര്‍ കുടുംബം നോക്കുന്നില്ലെന്ന് കാട്ടി അദ്ദേഹത്തിന്റെ ഭാര്യ കോടതിയെ സമീപിച്ചതും ഈ വര്‍ഷം തന്നെയാണ്.

20-ാം വാര്‍ഷികാഘോഷത്തിനു പ്രൗഢോജ്വല സമാപനം
പതിനായിരങ്ങളെ സാക്ഷിയാക്കി മംഗളം ദിനപത്രം 20-ാം വാര്‍ഷികാഘോഷ സമാപനസമ്മേളനം കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരെയും അദ്‌ഭുതപ്പെടുത്തുന്നതും ആവേശം കൊള്ളിക്കുന്നതുമായ വളര്‍ച്ചയാണ് എം.സി. വര്‍ഗീസിലൂടെ മംഗളം കൈവരിച്ചത്. സമൂഹവിവാഹം, എന്‍ജിനീയറിംഗ് കോളജ് ഉദ്‌ഘാടനം തുടങ്ങി മംഗളത്തിന്റെ പ്രധാന പരിപാടികളിലെല്ലാം പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മംഗളം കുടുംബത്തോടുള്ള തന്റെ ആത്മബന്ധം ആന്റണി അനുസ്‌മരിച്ചു.
വാര്‍ത്തകളില്‍ അമിത സെന്‍സേഷണലിസം ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നു കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോടു പൊതുവായി പറയാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തെ നയിക്കാന്‍ മാധ്യമങ്ങള്‍ പ്രേരകശക്‌തിയാകണമെന്നു യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു.
40 വര്‍ഷം മുമ്പ് അദ്‌ഭുതത്തോടെ കൈയിലെടുത്ത വാരികയാണു മംഗളം. സ്‌ത്രീമനസിനെ അറിയാന്‍ കഴിഞ്ഞു എന്നതായിരുന്നു വാരികയുടെ നേട്ടം. എം.സി. വര്‍ഗീസിനെയും അദ്‌ഭുതത്തോടെയാണ് എക്കാലവും നോക്കിക്കണ്ടത്. പത്രം തുടങ്ങിയപ്പോള്‍ ജനകീയമാക്കാന്‍ പരിശ്രമിച്ചു. അഭിമാനകരമായ നിലയിലുള്ള പ്രവര്‍ത്തനമാണു പിന്‍മുറക്കാരും കാഴ്‌ചവയ്‌ക്കുന്നത്.
മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. തമിഴ് സുപ്രീംസ്‌റ്റാര്‍ ശരത്‌കുമാര്‍ മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ അഭിനയരംഗത്ത് അരനൂറ്റാണ്ടു പിന്നിട്ട ജോസ് പ്രകാശിനെ എ.കെ. ആന്റണിയും സിനിമാപ്രവര്‍ത്തകരും പൊന്നാടയണിയിച്ച് ആദരിച്ചു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, ജോസ് കെ. മാണി എം.പി, വി.എന്‍. വാസവന്‍ എം.എല്‍.എ, തോമസ് ചാഴികാടന്‍ എം.എല്‍.എ, കോട്ടയം നഗരസഭാ അധ്യക്ഷ ബിന്ദു സന്തോഷ്‌കുമാര്‍, മംഗളം മാനേജിംഗ് ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ്, എഡിറ്റര്‍ ഡോ. സജി വര്‍ഗീസ്, സിനിമാതാരങ്ങളായ നെടുമുടി വേണു, വിജയരാഘവന്‍, ബാബു നമ്പൂതിരി, ശങ്കര്‍, ബാബു ആന്റണി, മന്‍രാജ്, കാവ്യാമാധവന്‍, ഗീതു മോഹന്‍ദാസ്, മീരാനന്ദന്‍, അര്‍ച്ചന കവി, ഗിന്നസ് പക്രു, സ്‌ഫടികം ജോര്‍ജ്, കലാഭവന്‍ പ്രജോദ്, സിനിമാസംവിധായകരായ ജോസ് തോമസ്, ജോഷി മാത്യൂ, പ്രദീപ് നായര്‍, സംഗീതസംവിധായകന്‍ ആലപ്പി രംഗനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രത്യേക വാര്‍ഷിക സപ്ലിമെന്റ് എ.ഐ.സി.സി. മാധ്യമവിഭാഗം സെക്രട്ടറി ടോം വടക്കന്‍ പ്രകാശനം ചെയ്‌തു. കെ.ത്രി.എ. പ്രസിഡന്റ് പി.ടി. ഏബ്രഹാം ഏറ്റുവാങ്ങി. മംഗളം മാനേജിംഗ് എഡിറ്റര്‍ ബിജു വര്‍ഗീസ് സ്വാഗതവും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജു മാത്യു നന്ദിയും പറഞ്ഞു.
തുടര്‍ന്നു 'ഡാഫൊഡില്‍സ്' എന്ന പേരില്‍ നടത്തിയ വര്‍ണാഭമായ കലാവിരുന്നില്‍ സിനിമാനടന്‍ സുരാജ് വെഞ്ഞാറമ്മൂടും സംഘവും അവതരിപ്പിച്ച മിമിക്രി, ഷംനാകാസിമും സംഘവും അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് എന്നിവ അരങ്ങേറി.
ഗാനമേളയില്‍ ദേവാനന്ദ്, സയനോര, സിസിലി, വിവേകാനന്ദന്‍, സോമദാസ്, അമൃതാസുരേഷ്, എന്നിവര്‍ പങ്കെടുത്തു. 'മമ്മൂട്ടി ദി ബെസ്‌റ്റ് ആക്‌ടര്‍' അവാര്‍ഡ് ജേതാവ് അഭിഷേക് രവീന്ദ്രന്‍ കാരിക്കേച്ചര്‍ അവതരിപ്പിച്ചു.
Subscribe to:
Posts (Atom)