October 16, 2009

പഴശ്ശിയുടെ വരവ്‌ ആഘോഷമാക്കുന്നു

Pazhassi Raja
നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയറ്ററുകളിലെത്തന്ന പഴശ്ശിരാജയുടെ റിലീസ്‌ ആഘോഷമാക്കാന്‍ മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍ ഒരുങ്ങുന്നു. മലയാളത്തില്‍ ഇതിന്‌ മുമ്പ്‌ ഒരു സിനിമയ്‌ക്കും ലഭിയ്‌ക്കാത്ത വരവേല്‍പ്പിനാണ്‌ സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ ഒരുങ്ങുന്നത്‌.
വമ്പന്‍ ആഘോഷ പരിപാടികളാണ്‌ പഴശ്ശിരാജ റിലീസ്‌ ചെയ്യുന്ന തിയറ്ററുകളോടനുബന്ധിച്ച്‌ അവര്‍ ഒരുക്കുന്നത്‌. പാലക്കാട്‌ പ്രിയദര്‍ശിനി തിയറ്ററിന്‌ മുമ്പില്‍ 550 അടി നീളമുള്ള ഫ്‌ളക്‌സ്‌ ബോര്‍ഡാണ്‌ അസോസിയേഷന്‍ സ്ഥാപിച്ചിട്ടുള്ളത്‌. സംസ്ഥാനത്തെ ഭൂരിഭാഗം തിയറ്ററുകളിലും മമ്മൂട്ടിയുടെ നൂറക്കണക്കിന്‌ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.
ചിത്രം റിലീസാകുന്ന ഒക്ടോബര്‍ 16ന്‌ വിവിധ ജില്ലകളിലെ പ്രധാന റിലീസിങ്‌ സെന്ററുകളില്‍ ഫാന്‍സ്‌ അസോസിയേഷന്‍ അംഗങ്ങള്‍ക്ക്‌ മാത്രമായി പ്രത്യേക ഷോകള്‍ നടത്തും. റിലീസിങിനോടനുബന്ധിച്ച്‌
പാലഭിഷേകം, ഘോഷയാത്ര, അന്നദാനം, പായസവിതരണം തുടങ്ങിയവയും മമ്മൂട്ടി ഫാന്‍സ്‌്‌ അസോസിയേഷന്‍ വകയായി ഉണ്ടാവും.
അലങ്കരിച്ച ഗജവീരന്‍മാരുടെ മുകളിലെത്തുന്ന ഫിലിം പെട്ടിയെ അനുഗമിച്ച്‌ തിയറ്ററുകള്‍ക്ക്‌ മുമ്പില്‍ വാദ്യമേളങ്ങള്‍ സംഘടിപ്പിച്ചും റിലീസിങ്‌ കൊഴുപ്പിയ്‌ക്കാനാണ്‌ മമ്മൂട്ടിയുടെ ആരാധകര്‍ ഒരുങ്ങുന്നത്‌. കേരളമൊട്ടാകെ 125 തിയറ്ററുകളിലാണ്‌ പഴശ്ശിരാജ റിലീസ്‌ ചെയ്യുന്നത്‌

Sherin, Megha Nair, Swetha Photos








കമലിനെ ചുംബിക്കാന്‍ 1.25കോടി വേണമെന്ന്‌ തമന്ന

Thamanna
കമലഹാസന്‍ എന്ന നടനെ ഇഷ്ടപ്പെടാത്ത നടികള്‍, എന്തിന്‌ സ്‌ത്രീകള്‍ ഉണ്ടാകുമോ? കമലിനെ അടുത്തുകാണാനും പറ്റിയാല്‍ ഒന്നു ചുംബിക്കുവാനും ആഗ്രഹിക്കാത്ത ആരാധികമാരുണ്ടാകില്ല. അഭിനയിച്ച പ്രമുഖ ചിത്രങ്ങളിലെ നായികമാര്‍ക്കെല്ലാം കമലുമായി ഗാഢമായ ചുംബനരംഗങ്ങളില്‍ അഭിനയിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു. പലരും ഇതിന്റെ പേരില്‍ മാത്രം വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.കമലിന്റെ നായികയാവാന്‍ ഒരു അവസരം ലഭിക്കുമ്പോള്‍ നടിമാരെല്ലാം എന്ത്‌ വിട്ടുവീഴ്‌ചകള്‍ക്കും തയ്യാറാവാറുമുണ്ട്‌. എന്നാല്‍ കമലിനെ ചുംബിക്കണമെങ്കില്‍ കൂടുതല്‍ പണം തരണമെന്ന്‌ ഇതേവരെ ഒരുനടിയും പറഞ്ഞുകേട്ടതായി അറിവില്ല.

എന്നാല്‍ ഇപ്പോള്‍ ഒരു നടി ഇങ്ങനെയൊരു ബോംബ്‌ പൊട്ടിച്ചു. കാര്യം കോളിവുഡില്‍ വന്‍ വാര്‍ത്തയാവുകയും ചെയ്‌തു. കഥയിലെ നായിക മറ്റാരുമല്ല തമിഴകത്തിന്റെ പ്രിയതാരം തമന്നതന്നെ.
രവികുമാര്‍ തന്റെ പുതിയ കമല്‍ ചിത്രത്തില്‍ തമന്നയെ നായികയാക്കാനാണ്‌ തീരുമാനിച്ചത്‌. ഇതിനായി അദ്ദേഹം തന്റെ ദൂതരെ തമന്നയ്‌ക്കരികിലേയ്‌ക്ക്‌ വിട്ടു.
ചിത്രത്തില്‍ കമലിനെ ചുംബിക്കണമെന്ന കാര്യം രവികുമാര്‍ പ്രത്യേകം പറഞ്ഞയച്ചിരുന്നു. കമല്‍ച്ചിത്രം എന്ന കേള്‍ക്കുമ്പോള്‍ തമന്ന മൂക്കും കുത്തി വീഴുമെന്ന്‌ കരുതിയ രവികുമാര്‍ ദൂതര്‍തിരികെ വന്ന്‌ പറഞ്ഞ കാര്യം കേട്ട്‌ ഞെട്ടി.
കമല്‍ച്ചിത്രം എന്ന കേട്ടിട്ടും തമന്ന വലിയ താല്‍പര്യമൊന്നും കാണിച്ചില്ലത്രേ. മാത്രമല്ല താന്‍ അഭിനയിക്കുകയും കമലിനെ ചുംബിക്കുകയും ചെയ്യണമെങ്കില്‍ 1.25കോടി രൂപ നല്‍കണമെന്ന്‌ വെട്ടിത്തുറന്ന്‌ പറയുകയും ചെയ്‌തു ഈ കിളുന്ത്‌ പെണ്ണ്‌.
കാര്യം അറിഞ്ഞതോടെ രവികുമാര്‍ ആകെ അങ്കലാപ്പിലായി. ഇപ്പോള്‍ തമിഴകത്ത്‌ നമ്പര്‍ വണ്‍ ആയി വിലസുന്ന തമന്ന തന്നെ നായികയായി വേണം. എന്നാല്‍ ചോദിച്ചതുക ഇത്തിരി കടന്നുപോവുകയും ചെയ്‌തിരിക്കുന്നു.
എന്തായാലും ഇക്കാര്യത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവുമായി ഒരു വട്ടംകൂടി ചര്‍ച്ച നടത്തിയശേഷം രവികുമാര്‍ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ്‌ അറിയുന്നത്‌.
പതിമൂന്നാം വയസ്സില്‍ ഒരു ഹിന്ദിച്ചിത്രത്തിലൂടെയായിരുന്നു തമന്നയുടെ അരങ്ങേറ്റം. പിന്നീട്ട്‌ ഏറെ തെലുങ്ക്‌, തമിഴ്‌ ചിത്രങ്ങള്‍ ചെയ്‌തു. പക്ഷേ ഒന്നും വിജയം കണ്ടില്ല. അവസാനം സൂര്യക്കൊപ്പം അഭിനയിച്ച ചിത്രമാണ്‌ ഇവരുടെ തലവര മാറ്റിയത്‌.
ആനന്ദതാണ്ഡവം, പട്ടാ, കണ്ടേന്‍ കാതലെ, തില്ലാലങ്കിടി, സുറാ എന്നീ ചിത്രങ്ങളില്ലാം തമന്നയാണ്‌ നായിക. യുവതാരങ്ങളാണ്‌ ഇതിലെല്ലാം നായകന്മാരാകുന്നത്‌.

Ram Gopal Varma has a secret daughter!

Ram Gopal Varma is one big magnet for controversies. Now, what can be a bigger controversy than the whispers of a secret daughter out of wedlock for the Bollywood director?A news daily has claimed that RGV, the bold director of Bollywood, has an illegitimate daughter in Hyderabad. Although news abound about him having a family in Hyderabad, the filmmaker has always been tight-lipped about it.However, the outspoken director has time and again let slip publicly that he doesn`t believe in the institution of marriage.Could this be a hint at the truth behind this new development? His daughter is reportedly in her early twenties and is studying medicine.If this is the truth, why not be your bold self and admit the fact in public, Ramu? He is reportedly shooting in Hyderabad for ‘Rakta Charitra’ and he met with his family last week.

ബോളിവുഡിന്‌ 200 കോടിയുടെ ദീപാവലി

Lara Duttha
ദീപാവലി അടിച്ചു പൊളിയ്‌ക്കാന്‍ ബോളിവുഡ്‌ വിപണിയില്‍ ഇറക്കുന്നത്‌ ഇരുനൂറ്‌ കോടിയുടെ സിനിമകള്‍. ഐപിഎല്ലിന്റെ ആവേശത്തിലും നിര്‍മാതക്കളുടെ സമരത്തിലും മുങ്ങിപ്പോയ ഈ വര്‍ഷത്തെ ബോളിവുഡ്‌ ഉയിര്‍പ്പ്‌ പ്രതീക്ഷിയ്‌ക്കുന്നത്‌ ബിഗ്‌ ബജറ്റ്‌ ദീപാവലി സിനിമകളിലാണ്‌.
അജയ്‌ ദേവ്‌ ഗണിന്റെ ഓള്‍ ദ ബെസ്‌റ്റ്‌, അക്ഷയ്‌ കുമാര്‍-സഞ്‌ജയ്‌ ദത്ത ടീമിന്റെ ബ്ലൂ, സല്‍മാന്‍ ചിത്രം മേം ഓര്‍ മിസിസ്‌ ഖന്ന എന്നീ മൂന്ന്‌ ചിത്രങ്ങള്‍ക്ക്‌ മാത്രമായി 200 കോടിയാണ്‌ മുടക്കിയിരിക്കുന്നത്‌. സാമ്പത്തിക പ്രതിസന്ധിയനുഭവിയ്‌ക്കുന്ന ഹിന്ദി സിനിമാ ലോകത്തെ രക്ഷിയ്‌ക്കാന്‍ ഇതില്‍ രണ്ട്‌ സിനിമകളെങ്കിലും ബോക്‌സ്‌ ഓഫീസില്‍ പണം വാരണം. മറിച്ചാണ്‌ സംഭവിയ്‌ക്കുന്നതെങ്കില്‍ അതിന്റെ ആഘാതത്തില്‍ നിന്ന്‌ അടുത്ത കാലത്തൊന്നും വിപണിയ്‌ക്ക്‌ രക്ഷപ്പെടാനാവില്ല.

ദീപാവലി വിപണി ഹിന്ദി സിനിമാ വ്യവസായത്തിന്‌ എക്കാലത്തും വലിയ ഹിറ്റുകള്‍ നല്‍കിയിട്ടുണ്ട്‌. കുച്ച്‌ കുച്ച്‌ ഹോത്താ ഹെ, വീര്‍സറാ, ഫാഷന്‍ തുടങ്ങിയവ ഇതില്‍ ചിലത്‌ മാത്രം. ഇങ്ങനെയൊരു ചരിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ചെത്തുന്ന ബിഗ്‌ ബജറ്റ്‌ സിനിമകള്‍ തിയറ്ററുകളില്‍ തരംഗം സൃഷ്ടിയ്‌ക്കുമെന്നാണ്‌ നിര്‍മാതക്കളുടെ പ്രതീക്ഷ.
വെള്ളിയാഴ്‌ച റിലീസ്‌ ചെയ്യുന്ന മൂന്ന്‌ സിനിമകളും വ്യത്യസ്‌ത തീമുകളാണ്‌ കൈകാര്യ ചെയ്യുന്നത്‌. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ആക്ഷന്‍ ചിത്രമായ ബ്ലൂവിന്‌ മാത്രം നൂറ്‌ കോടിയാണ്‌ നിര്‍മാതക്കള്‍ മുടക്കിയിരിക്കുന്നത്‌. രാജ്യത്തെ രണ്ടായിരത്തോളം തിയറ്ററുകളില്‍ റിലീസിനെത്തുന്ന ചിത്രം ലാഭമാകുമോയെന്നാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌. ഗോല്‍മാല്‍ റിട്ടേണ്‍സിന്‌ ശേഷം അജയ്‌ ദേവ്‌ഗണിന്റെ കോമഡി ചിത്രമായ ഓള്‍ ദ ബെസ്റ്റ്‌, പ്രണയകഥ പറയുന്ന സല്‍മാന്‍-കരീന ടീമിന്റെ മേം ഓര്‍ മിസിസ്‌ ഖന്ന ഇവയെല്ലാം ഹിറ്റാകുമെന്നാണ്‌ സിനിമാ നിരീക്ഷകര്‍ പ്രവചിയ്‌ക്കുന്നത്‌. കാമ്‌നി, ന്യൂയോര്‍ക്ക്‌, ലവ്‌ ആജ്‌ കല്‍, വാണ്ടഡ്‌ എന്നിങ്ങനെ നാല്‌ സിനിമകള്‍ മാത്രമാണ്‌ ഈ വര്‍ഷം ബോക്‌സ്‌ ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞത്‌.