കാവ്യ മാധവന് പിന്നാലെ മേജര്‍ രവിയുടെ ഹൊറര്‍ ചിത്രമായ മാടന്‍ കൊല്ലിയില്‍ നിന്നും പൃഥ്വിരാജും പിന്‍മാറി. കാക്കിയിടാനില്ലെന്ന് പറഞ്ഞാണ് കാവ്യ ഒഴിഞ്ഞതെങ്കില്‍ തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളുകളാണ് പൃഥ്വിയുടെ പിന്‍മാറ്റത്തിന് കാരണമായിരിക്കുന്നത്. പട്ടാള പടങ്ങളില്‍ നിന്നും താത്‌കാലികമായി ചുവടുമാറ്റി മേജര്‍ രവി ഒരുക്കാനിരുന്ന ഈ ഹൊറര്‍ ചിത്രം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
കാവ്യയ്‌ക്ക് പകരം മിസ് വേള്‍ഡ് റണ്ണറപ്പ് പാര്‍വതി ഓമനക്കുട്ടന്‍ ചിത്രത്തിലേക്ക് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാടന്‍ കൊല്ലിയിലേക്ക് വരാന്‍ പാര്‍വതിയും സമ്മതം മൂളിയെന്നാണ് അറിയുന്നത്. അതേ സമയം പൃഥ്വി ഒഴിഞ്ഞതിനെക്കുറിച്ച് പലവിധ കാരണങ്ങളാണ് പറഞ്ഞു കേള്‍ക്കുന്നത്.

മണിരത്‌നത്തിന്റെ പ്രസ്റ്റീജ് ചിത്രമായ രാവണന്റെ ഷൂട്ടിങ് നീണ്ടു പോകുന്നത മാടന്‍കൊല്ലി വേണ്ടെന്ന് വെയ്‌ക്കാന്‍ പൃഥ്വിയെ നിര്‍ബന്ധിതനാക്കിയതെന്നാണ് അതിലൊന്ന്. അതേ സമയം പുതിയമുഖം, റോബന്‍ഹുഡ് തുടങ്ങിയ ചിത്രങ്ങള്‍ നേടിത്തന്ന ആക്ഷന്‍ പരിവേഷം തത്‌കാലത്തേക്ക് നഷ്ടപ്പെടുത്താന്‍ പൃഥ്വിയ്‌ക്ക് താത്‌പര്യമില്ലാത്തതാണ് പിന്‍മാറ്റത്തിന് കാരണമെന്നും സൂചനകളുണ്ട്.
ആദ്യം തീരുമാനിച്ച രണ്ട് പ്രധാന താരങ്ങളും പിന്‍മാറിയതോടെ മാടന്‍കൊല്ലി ഉപേക്ഷിയ്‌ക്കാന്‍ വരെ ഒരു ഘട്ടത്തില്‍ മേജര്‍ രവി ആലോചിച്ചിരുന്നു. എന്നാല്‍ പുതിയ താരങ്ങളെ കണ്ടെത്തി ചിത്രം തുടങ്ങാന്‍ തന്നെയാണ് സംവിധായകന്റെ തീരുമാനം.
സുനില്‍ പരമേശ്വരന്റെ തിരക്കഥയില്‍ ഒരുക്കുന്ന മാടന്‍കൊല്ലയില്‍ യക്ഷിയായും പൊലീസായും അഭിനയിക്കാനാണ് കാവ്യയെ ക്ഷണിച്ചിരുന്നത്. ഈ റോളിലേക്ക് പാര്‍വതി എത്തുന്നതോടെ സൗന്ദര്യറാണിയുടെ ആദ്യ മലയാള ചിത്രമെന്ന പദവി കൂടി മാടന്‍കൊല്ലിയ്‌ക്ക് കൈവന്നേക്കും. മാടന്‍കൊല്ലിയുടെ ഷൂട്ടിങ് മുന്‍തീരുമാനപ്രകാരം നിശ്ചയിച്ച സമയത്ത് തന്നെ തുടങ്ങുമെന്ന് മേജര്‍ രവിയും അറിയിച്ചിട്ടുണ്ട്.

No comments:
Post a Comment