നടിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ദിനമലര്‍ പത്രാധിപര്‍ ഡി ലെനിനെ അറസ്റ്റ് ചെയ്‌ത സംഭവം കോളിവുഡും മാധ്യമങ്ങളും തമ്മിലുള്ള പോരിന് ഇടയാക്കുന്നു. ലെനിന്റെ അറസ്‌റ്റില്‍ പ്രതിഷേധിച്ച പത്രപ്രവര്‍ത്തകര്‍ ചെന്നൈ നഗരത്തിലെ വാഹനഗതാഗതം തടസ്സപ്പെടുത്തിയാണ് പ്രതിഷേധിച്ചത്.
തമിഴ് നടിമാര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സിനിമാമേഖലയില്‍ നിന്നുള്ള ആവശ്യത്തെ തുടര്‍ന്നാണ് ലെനിനെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം വ്യഭിചാരക്കേസില്‍ പിടിയിലായ നടി ഭുവനേശ്വരി പൊലീസിന് നല്‍കിയ മൊഴിയെന്ന രീതിയിലായിരുന്നു ദിനമലര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതില്‍ തമിഴിലെ പല പ്രശസ്‌ത നടിമാരെ സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ വാര്‍ത്ത വ്യാജവും തമിഴ് സിനിമയ്‌ക്ക് അപകീര്‍ത്തികരമാണെന്നാരോപിച്ച് സൂപ്പര്‍ താരം രജനീകാന്തടക്കമുള്ളവര്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണ് ലെനിനെ അറസ്റ്റു ചെയ്‌തത്. നടപടിയെടുത്ത തിന് മുഖ്യമന്ത്രി കരുണാനിധിയെ സിനിമാപ്രവര്‍ത്തകര്‍ അഭിനന്ദിയ്‌ക്കുകയും ചെയ്‌തു.
എന്നാല്‍ അറസ്റ്റിനെതിരെ മദ്രാസ് ജേണലിസ്റ്റ് യൂണിയന്‍ (എംയുജെ) രംഗത്തു വന്നിരിയ്‌ക്കുകയാണ്. ലെനിനെ ഉടന്‍ മോചിപ്പിയ്‌ക്കണമെന്ന് എംയ ജെ ആവശ്യപ്പെട്ടു. സ്‌ത്രീകള്‍ക്കെതിരെ അതിക്രമം തടയുന്ന ജാമ്യമില്ലാ വകുപ്പിലാണ് ലെനിനെ അറസ്റ്റ് ചെയ്‌തിരിയ്‌ക്കുന്നത്. ലെനിനെ 15 ദിവസത്തേയ്‌ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ചിരിയ്‌ക്കുകയാണ്. ഇത് ന്യായീകരിയ്‌ക്കാനാവില്ലെന്ന് എംയുജെ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇതിന് പുറമെ കഴിഞ്ഞ ദിവസം രജനീകാന്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സിനിമാ താരങ്ങളുടെ യോഗത്തില്‍ പത്രപ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും കുറിച്ച് നടത്തിയ അവഹേളനപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങാനും എംയുജെ ആലോചിയ്‌ക്കുന്നു. സംഭവത്തില്‍ മാധ്യമങ്ങളുമായി ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് ഫിലിം ആര്‍ടിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശരത് കുമാര്‍ അറിയിച്ചിട്ടുണ്ട്.

No comments:
Post a Comment