October 24, 2009

നയന്‍സ്‌ ഹിന്ദിയില്‍; നായകന്‍ സല്‍മാന്‍

Nayantara
മലയാളത്തില്‍ നിന്നും തമിഴിലും തെലുങ്കിലും എത്തിയിട്ട്‌ കാലം കുറച്ചായെങ്കിലും നയന്‍താര ഇതേവരെ ബോളിവുഡിലേയ്‌ക്ക്‌ കാലെടുത്തുവച്ചിട്ടില്ല. ഓഫറുകള്‍ വരാത്തതല്ല മറിച്ച്‌ ഏറ്റെടുത്ത പ്രൊജക്ടുകള്‍ ചെയ്‌തുതീര്‍ക്കാന്‍ സമയമില്ലാത്തതാണ്‌ ഇതിന്‌ കാരണമെന്നാണ്‌ നയന്‍സ്‌ പറഞ്ഞിരുന്നത്‌.
നയന്‍താരക്ക്‌ ശേഷം കയറിവന്ന അസിനാവട്ടെ തമിഴും തെലുങ്കുമൊക്കെ കഴിഞ്ഞ്‌ ഹിന്ദിയില്‍ വിലസുകയാണിപ്പോള്‍. എന്തായാലും ഇനി തന്റെ ഹിന്ദി അരങ്ങേറ്റം ഇനിയും വൈകിക്കേണ്ടെന്ന്‌ തന്നെയാണ്‌ നയന്‍താരയുടെ തീരുമാനം.

സല്‍മാന്‍ ഖാന്റെ നായികയായിട്ടാണ്‌ നയന്‍സ്‌ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നത്‌. ചിത്രം സംവിധാനം ചെയ്യുന്നതാവട്ടെ സാക്ഷാല്‍ പ്രഭുദേവ. വിജയ ചിത്രമായ വാണ്ടഡിന്റെ രണ്ടാംഭാഗത്തിലാണ്‌ പ്രഭു നയന്‍സിനെ നായികയാക്കുന്നത്‌.
മോസ്‌റ്റ്‌ വാണ്ടഡ്‌ എന്നാണ്‌ രണ്ടാം ഭാഗത്തിന്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. ബോണി കപൂര്‍ തന്നെയാണ്‌ രണ്ടാംഭാഗവും നിര്‍മ്മിക്കുന്നത്‌. ചിത്രത്തിന്റെ പ്രാഥമികചര്‍ച്ചകളും താര നിര്‍ണയവുമെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ്‌ സൂചന. പ്രഭുദേവതന്നെയാണത്രേ നായികയായി നയന്‍താരയുടെ പേര്‌ പറഞ്ഞത്‌. ബോണികപൂറിന്‌ ഇതില്‍ മറിച്ചൊരു വാക്കില്ലായിരുന്നു.
അങ്ങനെ എല്ലാം ഒത്തുവന്നപ്പോള്‍ നയന്‍സിന്‌ ഹിന്ദിയില്‍ അരങ്ങേറാന്‍ അവസരവുമായി. മുമ്പ്‌ ഗ്ലാമര്‍ റോളുകള്‍ പോലും പ്രത്യേകിച്ച്‌ ശ്രദ്ധയില്ലാതെയാണ്‌ നയന്‍താര തിരഞ്ഞെടുത്തിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ഗ്ലാമര്‍ ഇമേജ്‌ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ്‌ നയന്‍സ്‌. ഇതിനായി വളരെ സൂക്ഷിച്ചാണ്‌ ഇപ്പോള്‍ ഓരോ ഓഫറുകളും സ്വീകരിക്കുന്നത്‌.
മലയാളത്തില്‍ ദിലീപ്‌ നായകനാകുന്ന ബോഡി ഗാര്‍ഡ്‌, തമിഴില്‍ ആര്യ നായകനാകുന്ന ബോസ്‌ എങ്കിറ ഭാസ്‌കരന്‍, കിച്ചക്ക, മലയാളത്തിലെ മറ്റൊരു ചിത്രമായ എലക്ട്ര എന്നിവയാണ്‌ വരാനിരിക്കുന്ന നയന്‍സ്‌ ചിത്രങ്ങള്‍.
പ്രഭുദേവയുമായുള്ള നയന്‍സിന്റെ ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒന്നായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും അല്ല വിവാഹിതരായെന്നുംവരെ വാര്‍ത്തകള്‍ വന്നിരുന്നു.
പ്രഭുദേവയുമായുള്ള ബന്ധം അത്‌ എന്തുതന്നെയായാലും നയന്‍സിന്റെ കരിയറിന്‌ ഗുണം ചെയ്യുന്നുവെന്നകാര്യത്തില്‍ സംശയമില്ല. പക്ഷേ ഈ രഹസ്യബന്ധം കാരണമാണ്‌ പ്രഭുദേവ നയന്‍സിന്‌ ബോളിവുഡിലും അവസരം നല്‍കുന്നതെന്നാണ്‌ അസൂയാലുക്കള്‍ പറഞ്ഞുനടക്കുന്നത്‌.

No comments:

Post a Comment