ചിത്രത്തിന്റെ അവസാനം അണിയറ പ്രവര്‍ത്തകരുടെ പേരെഴുതുമ്പോഴാണ് സൗന്ദര്യയുടെ രംഗങ്ങളും സ്‌ക്രീനില്‍ ഉണ്ടാവുക. ഒരു കോളെജിന്റെ പശ്ചാത്തലത്തില്‍ വളരെ രസകരമായ രീതിയിലാണ് സൗന്ദര്യയുടെ രംഗങ്ങള്‍ സംവിധായകന്‍ വെങ്കിട്ട് പ്രഭു ചിത്രീകരിച്ചിരിയ്‌ക്കുന്നത്.
സൗന്ദര്യയെ മാത്രമല്ല ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരും ഈ രംഗങ്ങളിലുണ്ടാവും. സൂപ്പര്‍ സ്റ്റാറിന്റെ മകളുടെ സാന്നിധ്യം സിനിമയുടെ വിജയത്തിന് സഹായകമാവുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ചെന്നൈ 6000028, സരോജ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം വെങ്കട്ട് പ്രഭു ഒരുക്കുന്ന ഗോവയില്‍ സുബ്രഹ്മണ്യപുരം ഫെയിം ജയ് ആണ് നായകന്‍.
No comments:
Post a Comment