സിനിമ-സീരിയല്‍ താരം മങ്കാമഹേഷിന്റെ അശ്ലീല വീഡിയോ എന്ന പേരില്‍ ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും പ്രചരിച്ച ബെഡ് റൂം രംഗങ്ങളെക്കുറിച്ച് നടി പ്രതികരിയ്ക്കുന്നു. തന്നെയും തന്റെ കുടുംബത്തെയും അപമാനപ്പെടുത്താനാണ് ഇത്തരമൊരു വീഡിയോ സൃഷ്ടിച്ചതെന്ന് മങ്കാമഹേഷ് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അടുത്തിടെ മരണമടഞ്ഞ ഒരു സീരിയല്‍ തിരക്കഥാകൃത്താണ് ഈ വീഡിയോയ്ക്ക് പിന്നിലെന്ന് നടി പറയുന്നു. മരിച്ചവരെക്കുറിച്ച് ദോഷം പറയാന്‍ പാടില്ല, എന്നാല്‍ പറയാതിരിയ്ക്കാനും പറ്റുന്നില്ല, അത്രയധികം ദ്രോഹമാണ് അയാള്‍ ചെയ്തത്. മങ്കാ മഹേഷ് പറഞ്ഞു.
ഭര്‍ത്താവ് മഹേഷിന്റെ മരണത്തിന് ശേഷം മങ്കാമഹേഷ് അഭിനയിച്ച സീരിയലിന്റെ തിരക്കഥാക്കൃത്തായിരുന്നു ഇയാള്‍. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതത്തില്‍ പെടുന്നനെ ഒറ്റപ്പെട്ടുപോയ നടിയുമായി സൗഹൃദം നടിച്ച് അടുപ്പം സ്ഥാപിയ്ക്കാന്‍ ഈ തിരക്കഥാകൃത്ത് ശ്രമിച്ചിരുന്നത്രേ. മാന്യമായി പെരുമാറിയിരുന്നന്ന ഇയാള്‍ അധികം താമസിയാതെ കുടുംബസുഹൃത്തായി. രണ്ട് പേരുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്.
സുഹൃദ്ബന്ധം ദൃഢമായപ്പോള്‍ ഇയാള്‍ മങ്കാമഹേഷിനോട് വിവാഹഭ്യര്‍ത്ഥന നടത്തി. എന്നാല്‍ നടി അതിന് തയ്യാറായില്ല. അയാളെ ഒരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും അത്തരം ചിന്തകളൊക്കെ വേണ്ടെന്ന് വെയ്ക്കാനുമായിരുന്നു മങ്കയുടെ മറുപടി. പിന്നീട് മങ്കാമഹേഷ് തന്നെ മുന്‍കൈയ്യെടുത്ത് അയാളെ മറ്റൊരു വിവാഹം കഴിപ്പിക്കുകയും ചെയ്തു.
ഈ സമയത്ത് മങ്കാമഹേഷിന്റെ വീട്ടുകാര്‍ മറ്റൊരു കല്യാണം ആലോചിയ്ക്കുന്നുണ്ടായിരുന്നു. അത് ഏകദേശം ഉറപ്പിച്ചെങ്കിലും മകളും മരുമകനും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മങ്കാമഹേഷ് അതില്‍ നിന്നുംപിന്‍മാറി. മറ്റൊരാളെ വിവാഹം കഴിച്ചാല്‍ അമ്മയുടെ സ്‌നേഹം നഷ്ടപ്പെടുമോയെന്ന ഭയം കൊണ്ടാണ് മകള്‍ പുതിയ ബന്ധത്തെ എതിര്‍ത്തത്. ജീവിതത്തില്‍ അമ്മ ഒറ്റയ്ക്കല്ലെന്നും മകള്‍ അമ്മയോട് പറഞ്ഞിരുന്നു. ഇക്കാര്യം വിവാഹം ആലോചിച്ചയാളോടും തിരക്കഥാകൃത്തിനോടും നടി പറഞ്ഞിരുന്നു. എന്നാല്‍ തിരക്കഥാകൃത്തിന് വിവാഹം ആലോചിച്ച കാര്യം തന്നെ ഇഷ്ടപ്പെട്ടില്ലെന്ന് മങ്കാ മഹേഷ് പറഞ്ഞു.
വീഡിയോക്ക് പിന്നില്‍ തിരക്കഥാക്കൃത്ത്: മങ്കാമഹേഷ്
കഴിഞ്ഞ ആഗസ്റ്റില്‍ മസ്‌ക്കറ്റിലുള്ള മകളുടെ അടുത്തേക്ക് പോയ സമയത്ത് തിരക്കഥാകൃത്ത് നടിയെ ഫോണില്‍ വിളിച്ച് അത്യാവശ്യമായി നാട്ടില്‍ തിരികെ എത്തണമെന്ന് ആവശ്യപ്പെട്ടു. എന്താണ് കാരണമെന്ന് ചോദിച്ചെങ്കിലും അയാള്‍ കാര്യം പറഞ്ഞില്ല. ഫോണ്‍ വിളിയില്‍ പന്തികേട് തോന്നിയ നടി തമ്മില്‍ ഇനി കാണരുതെന്നും മേലില്‍ ബുദ്ധിമുട്ടിയ്ക്കരുതെന്നും പറഞ്ഞു. ഇത് കേട്ട് കലി പൂണ്ട അയാള്‍ നല്ലൊരു കുടുംബ ജീവിതം നയിക്കാന്‍ നിന്നെ സമ്മതിയ്ക്കില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
ഈ സംഭവത്തിന് ശേഷം മങ്കാമഹേഷ് അറിയുന്നത് തന്റെ മോശമായ ഒരു ബെഡ്‌റൂം രംഗം ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും പ്രചരിയ്ക്കുന്ന സംഭവമാണ്. ഇതറിഞ്ഞയുടനെ നടി തിരക്കഥാക്കൃത്തിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്‌തെങ്കിലും അയാള്‍ കരള്‍ രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ കിടക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്.
അശ്ലീല വീഡിയോ ക്ലിപ്പിന്റെ കാര്യം മങ്ക ടിവി താരസംഘടനയായ ആത്മയുടെ പ്രസിഡന്റായ ഗണേഷ് കുമാറിനോടും മറ്റൊരു സുഹൃത്തിനോടും പറഞ്ഞിരുന്നു. പിന്നീട് സുഹൃത്ത് തിരക്കഥാക്കൃത്തിനെ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും അയാള്‍ അത് സമ്മതിയ്ക്കാന്‍ തയാറായില്ല.
പിന്നീട് തിരക്കഥാക്കൃത്തിന്റെ ഒരു സുഹൃത്ത് തന്നെയാണ് അശ്ലീല വീഡിയോയുടെ പിന്നിലുള്ള രഹസ്യം മങ്കാമഹേഷിനോട് വെളിപ്പെടുത്തിയത്. മങ്കയുടെ കുറെ ഫോട്ടോ സ്റ്റില്‍സ് ഉപയോഗിച്ച് മോര്‍ഫിങിലൂടെ നിര്‍മ്മിച്ച വ്യാജവീഡിയോ ഏതോ വെബ്‌സൈറ്റിന് അയാള്‍ വില്‍ക്കുകയായിരുന്നുവത്രേ.
ഏതോ നീലചലച്ചിത്രവുമായി കൂട്ടിക്കലര്‍ത്തിയാണ് അയാള്‍ അതുണ്ടാക്കിയത്. സുഹൃത്തായിരുന്ന ആ മനുഷ്യന്‍ അങ്ങനെയൊക്കെ ചെയ്യുമെന്ന് താന്‍ കരുതിയിരുന്നില്ല, അയാളുമായി തനിയ്ക്ക് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വീഡിയോ പ്രചരിയ്ക്കുന്ന കാര്യം നാട്ടില്‍ പരന്നപ്പോള്‍ ആത്മഹത്യ ചെയ്യാനാണ് ആദ്യം തോന്നിയതെന്നും മങ്കാ മഹേഷ് പറഞ്ഞു. ഇതുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ നടി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment