January 11, 2010

കസ്‌തൂരി വീണ്ടും സിനിമയിലേക്ക്‌


കസ്‌തൂരിയെ ഓര്‍മയില്ലേ, കമല്‍ഹാസന്റെ ഇന്ത്യന്‍, മലയാളചിത്രങ്ങളായ അനിയന്‍ബാവ ചേട്ടന്‍ ബാവ, സ്‌നേഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ നടി. മറവിയുടെ ഷോട്ടിലായ ഈ ബഹുഭാഷാ നടി നീണ്ട ഇടവേളയ്‌ക്കു ശേഷം മടങ്ങിവരുന്നു. ഈ വര്‍ഷം പുറത്തിറങ്ങുന്ന നൂറ്റ്‌ട്രക്കു നൂറ്‌ എന്ന തമിഴചിത്രത്തിലൂടാണ്‌ മടങ്ങിവരുന്നത്‌. തെലുങ്ക്‌ സിനിമയില്‍ കൂടി അരങ്ങേറിയ കസ്‌തൂരി തെന്നിന്ത്യയിലെ എല്ലാ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്‌. വിവാഹശേഷം ദീര്‍ഘനാളായി കസ്‌തൂരി സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അനിയന്‍ ബാവ ചേട്ടന്‍ ബാവയിലൂടെ മലയാളി പ്രേക്ഷകര്‍ക്കും കസ്‌തൂരി സുപരിചിതയാണ്‌. പിന്നീട്‌ ഒരുപിടി മലയാള ചിത്രങ്ങളിലും അവര്‍ വേഷമിട്ടിട്ടുണ്ട്‌.

No comments:

Post a Comment