March 09, 2010

നിത്യാനന്ദയെ കുടുക്കിയത് ശിഷ്യന്‍

ചെന്നൈ: സ്വാമി നിത്യാനന്ദയും നടിയുമായുള്ള അവിഹിതബന്ധത്തിന്റെ ദൃശ്യങ്ങളടങ്ങിയ യഥാര്‍ഥ സി.ഡി നിത്യാനന്ദയുടെ ശിഷ്യനായ സേലം സ്വദേശി ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറി.
2006 മുതല്‍ ബാംഗ്ലൂരിലെ ബിദാദിയിലുള്ള നിത്യാനന്ദ ജ്ഞാനപീഠം ആശ്രമത്തില്‍ ശിഷ്യനായി കഴിഞ്ഞിരുന്ന നിത്യ ധര്‍മ്മാനനന്ദ എന്ന കെ. ലെനിന്‍ ആണ് വെള്ളിയാഴ്ച രാത്രിയോടെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി സി.ഡി കൈമാറിയത്.
താന്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ജീവന് ഭീഷണിയുള്ളതിനാലാണ് രണ്ടര മണിക്കൂര്‍ നീണ്ട സി.ഡി പോലീസിന് കൈമാറുന്നതെന്നും അയാള്‍ അറിയിച്ചതായി കമ്മീഷണര്‍ ടി. രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാംഗ്ലൂര്‍ ആശ്രമം കേന്ദ്രീകരിച്ച് മൂന്ന് കൊലപാതകങ്ങള്‍, ഒരു കൊലപാതകശ്രമം, നിര്‍ബന്ധിത സ്വവര്‍ഗരതി തുടങ്ങിയ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും ലെനിന്റെ പരാതിയില്‍ പറഞ്ഞു. കഴിഞ്ഞമാസം നിത്യാനന്ദ സ്വാമി സേലത്തുവെച്ച് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും ലെനിന്‍ പരാതിയില്‍ പറഞ്ഞു. ചെന്നൈയില്‍ കഴിയുന്ന ലെനിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
ബാംഗ്ലൂര്‍ ആശ്രമത്തില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ലെനിന്‍ പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗികപീഡനം, സ്വവര്‍ഗരതി, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവങ്ങളെല്ലാം നടന്നത് ബാംഗ്ലൂര്‍ ആശ്രമത്തില്‍ വെച്ചായതിനാല്‍ കേസന്വേഷണം കര്‍ണാടക പോലീസിന് കൈമാറുമെന്നും കമ്മീഷണര്‍ പറഞ്ഞു. ലെനിന്‍ കൈമാറിയ സിഡി യും പരാതിയിലെ വിവരങ്ങളും കര്‍ണാടക പോലീസിന് കൈമാറാനായി സിസിബി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശങ്കര്‍ തിങ്കളാഴ്ച ബാംഗ്ലൂരിലേക്കു പോകും.
2004ലാണ് ലെനിന്‍ നിത്യാനന്ദസ്വാമിയുടെ ഭക്തനായത്. 2006ല്‍ സ്വാമിയുടെ ശിഷ്യനായശേഷം ആശ്രമത്തില്‍ അന്തേവാസിയായി.
ആശ്രമത്തില്‍ വരുന്ന സ്ത്രീകളായ ഭക്തരോട് നിത്യാനന്ദ, താന്‍ ശ്രീകൃഷ്ണന്റെ അവതാരമാണെന്നാണ് അവകാശപ്പെട്ടിരുന്നതത്രേ. സുന്ദരികളായ സ്ത്രീകളെ ലൈംഗികാവശ്യങ്ങള്‍ക്കും ഉപയോഗിച്ചു. ഇത്തരം നടപടികളെ ചോദ്യംചെയ്ത ആശ്രമവാസികളെ അവിടെനിന്ന് വിരട്ടിയോടിക്കുകയും ചിലരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ചലച്ചിത്രനടി രഞ്ജിത നിത്യാനന്ദയുടെ അടുത്ത ഭക്തയാണ്. ഇടയ്ക്കിടെ ആശ്രമത്തില്‍ വരികയും നിത്യാനന്ദയുമായി അടുത്തിടപഴകാറുമുണ്ട്. 2009 ഡിസംബറില്‍ രണ്ടുപേരും ചേര്‍ന്ന രംഗങ്ങള്‍, അവരറിയാതെ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയതായി ലെനിന്‍ പരാതിയില്‍ പറയുന്നു.ലെനിന്‍ പോലീസില്‍ നല്‍കിയ സി.ഡി യിലെ നടി രഞ്ജിത തന്നെയാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനും മുഖം രക്ഷിക്കാനുമായി ബാംഗ്ലൂരിലെ ബിദാദിയിലെ ആശ്രമം അധി

No comments:

Post a Comment