തിരുവനന്തപുരം: തനിക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് മുന്‍കൂര്‍ജാമ്യം ലഭിക്കുന്നതിനായി പ്രമുഖ സീരിയല്‍ നടി സംഗീതാ മോഹന്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയെസമീപിച്ചു.
ബുധനാഴ്‌ച വൈകുന്നേരം തിരുവനന്തപുരം നഗരസഭാ ഓഫീസിനുമുന്നില്‍വച്ച് ട്രാഫിക് പോലീസ്‌കോണ്‍സ്‌റ്റബിളിനെ അസഭ്യം പറഞ്ഞുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയെന്നുംട്രാഫിക് തടസപ്പെടുത്തി ഗതാഗതക്കുരുക്ക് സൃഷ്‌ടിച്ചുവെന്നും ആരോപിച്ചാണ് സംഗീതക്കെതിരേ മ്യൂസിയംപോലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാത്ത വകുപ്പുപ്രകാരമുള്ള കേസായതിനാലാണ് സംഗീതയ്‌ക്കു മുന്‍കൂര്‍ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കേണ്ടിവന്നത്.
അമ്പലംമുക്കിലുള്ള തന്റെ വീട്ടിലേക്കു പോകാനായി നഗരസഭാ ഓഫീസിനു മുന്നിലുള്ള ജംഗ്‌ഷനില്‍എത്തിയപ്പോള്‍ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍ നന്തന്‍കോടു നിന്നു വരുന്ന വാഹനങ്ങളെഎല്‍.എം.എസ് റോഡിലേക്ക് കടത്തി വിടാനായി തന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയെന്നും സിഗ്നലിനായികാത്തുനില്‍ക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ നന്തന്‍കോട് ഭാഗത്തേക്കു വാഹനം തിരിച്ച തന്നെ റോഡില്‍തടഞ്ഞുനിര്‍ത്തിയെന്നും വാഹനം മാറ്റി പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതെ ഒപ്പമുണ്ടായിരുന്ന ബന്ധുവായസ്‌ത്രീയുടെ മുന്നില്‍വച്ച് അസഭ്യം പറഞ്ഞുവെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
അപമര്യാദയായി സംസാരിച്ചുവെന്നും ലൈംഗികചേഷ്‌ട കാണിച്ചുവെന്നും ആരോപിച്ച് സംഗീത മ്യൂസിയംസി.ഐക്ക് നല്‍കിയ പരാതിയില്‍ സിറ്റി ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്‌റ്റബിള്‍ ജോണിനെതിരേ നിസാരവകുപ്പ് ഉപയോഗിച്ച് മ്യൂസിയം പോലീസ് കേസ് എടുത്തിട്ടുണ്ട്. ഈ കേസ് തന്റെ ജോലിയെ ബാധിക്കുമെന്നുമനസിലാക്കിയ ജോണ്‍ സംഗീതയ്‌ക്ക് എഴുതി നല്‍കിയ മാപ്പപേക്ഷ പോലീസിനു മുഴുവനും നാണക്കേടുണ്ടാക്കി. ഈ നാണക്കേടില്‍നിന്നും രക്ഷപ്പെടാനാണ് തനിക്കെതിരേ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തതെന്നു ഹര്‍ജിയില്‍പറയുന്നു.

No comments:
Post a Comment