July 25, 2009

തബു തിരിച്ചുവരുന്നു; ബിക്കിനിയില്‍ !





പുതുതലമുറയില്‍പെട്ട താരറാണിമാരുടെ കുത്തൊഴുക്കില്‍ പിന്‍നിരയിലേക്കു തള്ളപ്പെട്ട നടിയാണ്‌ തബു. നല്ല സിനിമയേക്കുറിച്ചു ചിന്തിച്ചിരുന്ന സിനിമാപ്രേമികളുടെ മനസില്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തിയിരുന്ന ഈ ഹൈദരാബാദുകാരി പിന്നീടെപ്പോഴോ വെള്ളിത്തിരയില്‍നിന്നും അറിഞ്ഞോ അറിയാതെയോ തഴയപ്പെട്ടു. എന്നാല്‍ വീണ്ടുമൊരു മടങ്ങിവരവിനൊരുങ്ങുകയാണ്‌ തബു. ബിക്കിനി ധരിച്ചുള്ള അഭിനയത്തിലൂടെ യാഥാസ്‌ഥിതികരുടെ നെറ്റിചുളിപ്പിച്ചുകൊണ്ടാണു സുന്ദരിയുടെ തിരിച്ചുവരവ്‌.
ഈ മുപ്പത്തെട്ടാമത്തെ വയസില്‍ ബിക്കിനിയോ? മൂക്കത്തു വിരല്‍ വയ്‌ക്കേണ്ട. കാരണം ഇതൊന്നും തബുവിന്റെ ആത്മവിശ്വാസം കെടുത്തില്ല. ഒരു ഹിന്ദി ചിത്രത്തിലാണ്‌ തബു ബിക്കിനിയിട്ട്‌ പ്രത്യക്ഷപ്പെടുന്നത്‌. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മുമ്പ്‌ ഇതി സംഗതി, പാണ്ഡുരംഗഡു തുടങ്ങിയ ചിത്രങ്ങളിലും തബു സെക്‌സിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

No comments:

Post a Comment