
എന്നാല്‍ ഇപ്പോള്‍ ഒരു നടി ഇങ്ങനെയൊരു ബോംബ് പൊട്ടിച്ചു. കാര്യം കോളിവുഡില്‍ വന്‍ വാര്‍ത്തയാവുകയും ചെയ്‌തു. കഥയിലെ നായിക മറ്റാരുമല്ല തമിഴകത്തിന്റെ പ്രിയതാരം തമന്നതന്നെ.
രവികുമാര്‍ തന്റെ പുതിയ കമല്‍ ചിത്രത്തില്‍ തമന്നയെ നായികയാക്കാനാണ് തീരുമാനിച്ചത്. ഇതിനായി അദ്ദേഹം തന്റെ ദൂതരെ തമന്നയ്‌ക്കരികിലേയ്‌ക്ക് വിട്ടു.
ചിത്രത്തില്‍ കമലിനെ ചുംബിക്കണമെന്ന കാര്യം രവികുമാര്‍ പ്രത്യേകം പറഞ്ഞയച്ചിരുന്നു. കമല്‍ച്ചിത്രം എന്ന കേള്‍ക്കുമ്പോള്‍ തമന്ന മൂക്കും കുത്തി വീഴുമെന്ന് കരുതിയ രവികുമാര്‍ ദൂതര്‍തിരികെ വന്ന് പറഞ്ഞ കാര്യം കേട്ട് ഞെട്ടി.
കമല്‍ച്ചിത്രം എന്ന കേട്ടിട്ടും തമന്ന വലിയ താല്‍പര്യമൊന്നും കാണിച്ചില്ലത്രേ. മാത്രമല്ല താന്‍ അഭിനയിക്കുകയും കമലിനെ ചുംബിക്കുകയും ചെയ്യണമെങ്കില്‍ 1.25കോടി രൂപ നല്‍കണമെന്ന് വെട്ടിത്തുറന്ന് പറയുകയും ചെയ്‌തു ഈ കിളുന്ത് പെണ്ണ്.
കാര്യം അറിഞ്ഞതോടെ രവികുമാര്‍ ആകെ അങ്കലാപ്പിലായി. ഇപ്പോള്‍ തമിഴകത്ത് നമ്പര്‍ വണ്‍ ആയി വിലസുന്ന തമന്ന തന്നെ നായികയായി വേണം. എന്നാല്‍ ചോദിച്ചതുക ഇത്തിരി കടന്നുപോവുകയും ചെയ്‌തിരിക്കുന്നു.
എന്തായാലും ഇക്കാര്യത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവുമായി ഒരു വട്ടംകൂടി ചര്‍ച്ച നടത്തിയശേഷം രവികുമാര്‍ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.
പതിമൂന്നാം വയസ്സില്‍ ഒരു ഹിന്ദിച്ചിത്രത്തിലൂടെയായിരുന്നു തമന്നയുടെ അരങ്ങേറ്റം. പിന്നീട്ട് ഏറെ തെലുങ്ക്, തമിഴ് ചിത്രങ്ങള്‍ ചെയ്‌തു. പക്ഷേ ഒന്നും വിജയം കണ്ടില്ല. അവസാനം സൂര്യക്കൊപ്പം അഭിനയിച്ച ചിത്രമാണ് ഇവരുടെ തലവര മാറ്റിയത്.
ആനന്ദതാണ്ഡവം, പട്ടാ, കണ്ടേന്‍ കാതലെ, തില്ലാലങ്കിടി, സുറാ എന്നീ ചിത്രങ്ങളില്ലാം തമന്നയാണ് നായിക. യുവതാരങ്ങളാണ് ഇതിലെല്ലാം നായകന്മാരാകുന്നത്.
No comments:
Post a Comment