വമ്പന്‍ ആഘോഷ പരിപാടികളാണ് പഴശ്ശിരാജ റിലീസ് ചെയ്യുന്ന തിയറ്ററുകളോടനുബന്ധിച്ച് അവര്‍ ഒരുക്കുന്നത്. പാലക്കാട് പ്രിയദര്‍ശിനി തിയറ്ററിന് മുമ്പില്‍ 550 അടി നീളമുള്ള ഫ്‌ളക്‌സ് ബോര്‍ഡാണ് അസോസിയേഷന്‍ സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ഭൂരിഭാഗം തിയറ്ററുകളിലും മമ്മൂട്ടിയുടെ നൂറക്കണക്കിന് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ചിത്രം റിലീസാകുന്ന ഒക്ടോബര്‍ 16ന് വിവിധ ജില്ലകളിലെ പ്രധാന റിലീസിങ് സെന്ററുകളില്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് മാത്രമായി പ്രത്യേക ഷോകള്‍ നടത്തും. റിലീസിങിനോടനുബന്ധിച്ച്
പാലഭിഷേകം, ഘോഷയാത്ര, അന്നദാനം, പായസവിതരണം തുടങ്ങിയവയും മമ്മൂട്ടി ഫാന്‍സ്‌് അസോസിയേഷന്‍ വകയായി ഉണ്ടാവും.
അലങ്കരിച്ച ഗജവീരന്‍മാരുടെ മുകളിലെത്തുന്ന ഫിലിം പെട്ടിയെ അനുഗമിച്ച് തിയറ്ററുകള്‍ക്ക് മുമ്പില്‍ വാദ്യമേളങ്ങള്‍ സംഘടിപ്പിച്ചും റിലീസിങ് കൊഴുപ്പിയ്‌ക്കാനാണ് മമ്മൂട്ടിയുടെ ആരാധകര്‍ ഒരുങ്ങുന്നത്. കേരളമൊട്ടാകെ 125 തിയറ്ററുകളിലാണ് പഴശ്ശിരാജ റിലീസ് ചെയ്യുന്നത്
No comments:
Post a Comment