പ്രണയകാലവും വേര്‍പിരിയലും എല്ലാം കഴിഞ്ഞിട്ടും കാലമേറെയായെങ്കിലും കരീന, ഷാഹിദ് എന്നീ പേരുകള്‍ ഇന്നും ഗോസിപ്പുകാരുടെ നിരീക്ഷണത്തിലാണ്.
കരീന ഷാഹിദിനൊപ്പം ഒരു ഗാനരംഗത്തില്‍ ഒന്നിച്ചഭിനയിക്കാന്‍ വിസതമ്മിച്ചുവെന്ന വാര്‍ത്ത ആഘോഷിക്കുകയാണിപ്പോള്‍ ബോളിവുഡ്. ബോണികപൂറിന്റെ മിലേംഗേ, മിലേംഗെ എന്ന ചിത്രത്തില്‍ കരീനയും ഷാഹിദുമാണ് നായികാ നായകന്മാര്‍.
ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞിട്ട് നാളേറെയായി. ഹിമേഷ് സംഗീതസംവിധാനം ചെയ്‌ത രണ്ട് ഗാനങ്ങള്‍കൂടി ചിത്രത്തില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ടതുണ്ടായിരുന്നു. ഗാനചിത്രീകരണത്തിനെത്തണമെന്നാവശ്യപ്പെട്ട് ബോണി കപൂര്‍ കരീനയുമായും ഷാഹിദുമായും ബന്ധപ്പെട്ടു.
എന്നാല്‍ ഷാഹിദിനൊപ്പം അഭിനയിക്കില്ലെന്ന് കരീന തീര്‍ത്തു പറഞ്ഞുവത്രേ. ബോണിയോടും സംവിധായകന്‍ സതീഷ് കൗശിക്കിനോടും തനിക്ക് അകല്‍ച്ചയില്ലെന്നും എന്നാല്‍ ഷാഹിദിന്റെ ഒപ്പം അഭിനയിക്കാന്‍ വയ്യെന്നുമാണത്രേ താരം പറഞ്ഞത്.
ഇവരുടെ ബന്ധത്തിലെ വിള്ളല്‍ ബോണികപൂറിന് വിനയായെന്നു ചുരുക്കം. എന്തായാലും ഇരുവരുമില്ലാതെ രണ്ടു ഗാനങ്ങളും ചിത്രീകരിച്ച് ചിത്രത്തില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞുവെന്നാണ് അറിയുന്നത്.
ജബ് വി മെറ്റായിരുന്നു കരീന-ഷാഹിദ് ജോഡിയുടെ അവസാന ചിത്രം. ഇതിന്റെ ചിത്രീകരണത്തിനിടെതന്നെ ഇരുവരുടെ പ്രണയം തകര്‍ന്നെന്ന വാര്‍ത്ത പുറത്തുവരുകയും താമസിയാതെ കരീന സെയ്‌ഫുമായി പ്രണയത്തിലാവുകയും ചെയ്‌തിരുന്നു.
പ്രണയപരാജയ വാര്‍ത്ത ജബ് വി മെറ്റിന് വന്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തിരുന്നു. ഈ പ്രതീക്ഷയിലാണ് ബോണികപൂര്‍ മിലേംഗെയും പുറത്തിറക്കുന്നത്.

No comments:
Post a Comment