നിരൂപക പ്രശംസ നേടിയ സൈറ, രാമാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലഡാക്കില്‍ ആരംഭിച്ചു. അഞ്ച് വയസ്സുകാരനായ ബാലന്‍ തന്റെ പിതാവിനെ അന്വേഷിച്ച് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. യാത്രയില്‍ ബാലനെ അനുഗമിയ്‌ക്കുന്ന ഒരു ജയില്‍ ഹോസ്‌പിറ്റല്‍ ഡോക്ടറുടെ വേഷമാണ് പൃഥ്വിയ്‌ക്കുള്ളത്.
ഒരു റോഡ്‌മൂവി ശൈലിയിലൊരുക്കുന്ന ചിത്രം ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായാണ് ചിത്രീകരിയ്‌ക്കുന്നത്. ലഡാക്കിന് പുറമെ രാജസ്ഥാന്‍, ദില്ലി, മുംബൈ, ജയ് സന്‍വീര്‍, കേരളം എന്നിവിടങ്ങളിലായിട്ടായിരിക്കും വീട്ടിലേക്കുള്ള വഴി പൂര്‍ത്തിയാവുക. മൂന്ന് ഷെഡ്യൂളുകളിലായി പൂര്‍ത്തിയാക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, കിരണ്‍രാജ്, നെടുമുടി വേണു, വിനയ്, പ്രവീണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ഏറെ പ്രത്യേകതകളോടെയാണ് എംജെ രാധാകൃഷ്‌ണന്‍ വീട്ടിലേക്കുള്ള വഴിയുടെ ഛായാഗ്രഹണം നിര്‍വഹിയ്‌ക്കുന്നത്. പൂര്‍ണമായി ഒരു മലയാള സിനിമ പാനാവിഷന്‍ ക്യാമറയില്‍ പൂര്‍ത്തിയാക്കുന്നുവെന്ന പ്രത്യേകത കൂടി ഈ സിനിമയ്‌ക്കവകാശപ്പെടാം. ഇതിന് മുമ്പ വാനപ്രസ്ഥം, പഴശ്ശിരാജ എന്നീ സിനിമകളുടെ ചില രംഗങ്ങള്‍ മാത്രമാണ് പാനാവിഷന്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്. സൂര്യസിനിമാസിന്റെ ബാനറില്‍ ബിസി ജോഷി നിര്‍മ്മിയ്‌ക്കുന്ന ചിത്രം ജൂലൈയില്‍ തിയറ്ററുകളിലെത്തും.

No comments:
Post a Comment