സുരേഷ് ഗോപിയെനായകനാക്കി ശശി പരവൂര്‍ ഒരുക്കുന്ന കടാക്ഷത്തിലാണ് ശ്വേത ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്നത്. ആദ്യ രണ്ട് സിനിമകളില്‍ തന്നെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ശ്വേതയ്‌ക്ക് ഇതോടെ ലഭിച്ചിരിയ്‌ക്കുന്നത്.
അരോമ ഫിലിസ് നിര്‍മ്മിയ്‌ക്കുന്ന ദോണരുടെ ഷൂട്ടിങ് നവംബര്‍ അവാസനം ഒറ്റപ്പാലത്ത് ആരംഭിയ്‌ക്കും. എകെ സാജന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ തിലകന്‍, മനോജ് കെ ജയന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിയ്‌ക്കുന്നുണ്ട്. ദി കിങ്, ദി ട്രൂത്ത്, വല്ല്യേട്ടന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഷാജി കൈലാസ്-മമ്മൂട്ടി ടീം വീണ്ടുമൊന്നിയ്‌ക്കുന്ന ദ്രോണര്‍ ഒരു ഹൊറര്‍ മൂഡിലുള്ള സബജക്ടാണ് പ്രമേയമാക്കുന്നത്.
No comments:
Post a Comment