ഒടുവില്‍ സീതാകല്യാണം സംഭവിയ്‌ക്കുന്നു. നീണ്ടൊരു കാലം ഫിലിം പെട്ടിയ്‌ക്കുള്ളില്‍ സുഖനിദ്രയിലാണ്ട ജയറാം-ജ്യോതിക ടീമിന്റെ സീതകല്യാണം തിയറ്ററുകളിലെത്തുകയാണ്. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്‌ത ചിത്രം നവംബര്‍ ആറിനാണ് റിലീസ് ചെയ്യുന്നത്.
2003ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ നിര്‍മാതാവിനുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ് സീതാകല്യാണത്തെ ആറുവര്‍ഷത്തെ വനവാസത്തിനയച്ചത്. ജയറാമും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ഗീതു മോഹന്‍ദാസ്, സിദ്ദിഖ്, ഭീമന്‍ രഘു, ജഗദീഷ്, ഭീമന്‍ രഘു, ദേവി അജിത്ത്, മനോരമ, കല്‍പന, ബിന്ദു പണിക്കര്‍ എന്നിങ്ങനെ വന്‍താര നിര തന്നെ അഭിനയിച്ചിട്ടുണ്ട്.
നര്‍മ്മത്തിന്റെ അകമ്പടിയോടെ സൗഹൃദങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ കേരളത്തിലെ തമിഴ് ബ്രഹ്മണരുടെ വിവാഹാചാരങ്ങളും പശ്ചാത്തലമാക്കിയിട്ടുണ്ട്.
പ്രശസ്‌ത ഗായകനായ ശ്രീനിവാസന്റെ അരങ്ങേറ്റ ചിത്രം കൂടിയെന്ന പ്രത്യേകത കൂടി സീതാ കല്യാണത്തിനുണ്ട്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള പ്ലേ ഹൗസ് ആണ് സീതാ കല്യാണം തിയറ്ററുകളിലെത്തിയ്‌ക്കുന്നത്.
No comments:
Post a Comment