November 13, 2009

തൃഷയുടെ മാറിടത്തില്‍ പൂമ്പാറ്റ

Trisha
തെന്നിന്ത്യയില്‍ ടാറ്റൂ(പച്ചകുത്തല്‍) വിപ്ലവത്തിന് വഴിമരുന്നിട്ട താരമാണ് തൃഷ. കുറച്ച് വര്‍ഷം മുമ്പ് ഇടതു മാറിടത്തിന് തൊട്ട് മുകളില്‍ ചെറുമീനിന്റെ ടാറ്റൂവുമായി തൃഷയെത്തിയപ്പോള്‍ നെറ്റി ചുളിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ ഇതൊരു ട്രെന്‍ഡായി മാറാന്‍ അധികനേരം വേണ്ടിവന്നില്ല.
ഹോളിവുഡില്‍ ഹിറ്റായ 'ഫൈന്‍ഡിങ് നീമോ' എന്ന ആനിമേഷന്‍ മൂവിയിലെ നീമോ എന്ന ചെറുമീനിന്റെ ടാറ്റുവായിരുന്നു തൃഷയുടെ മാറിടത്തിന് അലങ്കരമായത്. അജിത്ത് നായകനായ കിരീടം എന്ന ചിത്രത്തിലൂടെ ടാറ്റൂ പതിഞ്ഞ് സുന്ദരമായ മാറിടം കാണിയ്ക്കാനും താരം തയ്യാറായി.
എന്തായാലും നീമോ ടാറ്റൂ തൃഷ ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്. പകരം അതേ സ്ഥാനത്ത് കളര്‍ഫുള്ളായ ഒരു കൊച്ചു പൂമ്പാറ്റയാണ് സ്ഥലം പിടിച്ചിരിയ്ക്കുന്നത്. ഗൗതം മേനോന്‍ ഒരുക്കുന്ന 'വിണ്ണൈ തേണ്ടി വരുവായ' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി അമേരിക്കയിലെത്തിയപ്പോഴാണ് തൃഷ പുതിയ ടാറ്റൂ പതിപ്പിച്ചത്.
തെന്നിന്ത്യന്‍ താരസുന്ദരിയുടെ മാറിടത്തെ അലങ്കരിയ്ക്കുന്ന പൂമ്പാറ്റയുടെ കാഴ്ച അടുത്ത് തന്നെ പ്രേക്ഷകര്‍ക്കും കാണാം. ചിലമ്പരശന്‍ നായകനാവുന്ന 'വിണ്ണൈതാണ്ടി വരുവായ', അക്ഷയ് കുമാറിനൊപ്പമുള്ള 'ഖട്ടാ മീഠാ' എന്നീ സിനിമകളിലൂടെ ആരും കൊതിയ്ക്കുന്ന ആ കൊച്ചു പൂമ്പാറ്റ പ്രേക്ഷകരുടെ കണ്ണുകള്‍ക്ക് വിരുന്നേകും.

No comments:

Post a Comment