അഭ്യൂഹങ്ങള്‍ക്കൊടുവില്‍ യുവ താരം നവ്യയും വിവാഹിതയാകുന്നു. ഇതിന് മുമ്പ് പലവട്ടം നവ്യ വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും എല്ലാം നവ്യ നിഷേധിച്ചിരുന്നു.
എന്നാല്‍ ഇത്തവണ നവ്യ തന്നെയാണ് വിവാഹവാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ചാനലിനോടാണ് നവ്യ താന്റെ വിവാഹക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ചങ്ങനാശേരി സ്വദേശി സന്തോഷ് നാരായണ മേനോനാണ് വരന്‍. വിവാഹം 2010 ഫെബ്രുവരിക്കു മുമ്പേ നടത്താനാണ് വീട്ടുകാരുടെ തീരുമാനം.
മുംബൈയിലെ ശ്രീചക്ര ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റാണ് സന്തോഷ്. എംബിഎ ബിരുദധാരിയാണ് സന്തോഷ്.
പെണ്ണുകാണല്‍ ജാതകപ്പൊരുത്തം തുടങ്ങി എല്ലാ കാര്യങ്ങളും പരമ്പരാഗത രീതിയില്‍ത്തന്നെയാണ് നടന്നതെന്ന് നവ്യ പറഞ്ഞു.
വിവാഹം കഴിഞ്ഞ് കാവ്യ സിനിമയില്‍ തുടരുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നവ്യയുടെ നാടായ മുതുകളത്തുവച്ചുതന്നെയാണ് വിവാഹം നടക്കുക.
ഇപ്പോള്‍ ആറു ചിത്രങ്ങളിലാണ് നവ്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിവാഹത്തിന് മുമ്പേതന്നെ കരാര്‍ ഒപ്പിട്ട ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കാനാണ് നവ്യയുടെ ആലോചന.

No comments:
Post a Comment