സ്വന്തം മക്കളുടെ അച്ഛനായി അഭിനയിക്കുന്നതും തന്നേക്കാള്‍ പ്രായമായ നായകന്റെയും നായികയുടെയും അമ്മമാരായി അഭിനയിക്കുന്നതുമൊന്നും വെള്ളിത്തിരയില്‍ പുതിയ കാര്യമല്ല.
എന്നാല്‍ സ്വന്തം പിതാവിനോളം പ്രായമുള്ള താരരാജാവിന്റെ അമ്മയായി അഭിനയിക്കുകയെന്നത് പല നടിമാര്‍ക്കും അപൂര്‍വ്വമായി കിട്ടുന്ന ഭാഗ്യമാണ്.
പാ എന്ന ചിത്രത്തിലൂടെ വിദ്യ ആ ഭാഗ്യം സിദ്ധിച്ചിരിക്കുന്നു. സാക്ഷാല്‍ ബിഗ് ബിയുടെ അമ്മയാകാന്‍. ഈ അപൂര്‍വ്വാവസരം തനിക്ക് തന്നെ കിട്ടിയതില്‍ ഏറെ സന്തോഷവതിയാണ് വിദ്യ.
എന്റെ കുട്ടികളോട് ഞാന്‍ അഭിമാനത്തോടെ പറയും അറുപത്തിയേഴുകാരനായ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനാണ് എന്റെ ആദ്യ പുത്രനെന്ന്- ഇങ്ങനെയാണ് വിദ്യ സന്തോഷം പ്രകടിപ്പിക്കുന്നത്.
ചിത്രത്തില്‍ ബിഗ് ബിയുടെ അച്ഛനാകുന്നത് മകന്‍ അഭിഷേകാണ്. എല്ലാം കൊണ്ടും പ്രത്യേകതകള്‍ ഏറെയുള്ള ചിത്രമാണ് പാ.
ബച്ചന്റെ അമ്മയായി വേഷമിടുന്നത് സ്വപ്‌നതുല്യമായ കാര്യമാണ്. അഭിനയജീവിത്തില്‍ ഈ വേഷം എക്കാലത്തേയ്ക്കുമുള്ള ഒരു മുതല്‍ക്കൂട്ടാണ്-വിദ്യ സന്തോഷം മറച്ചുവയ്ക്കുന്നില്ല.
അച്ഛനും മകനും തമ്മിലുള്ള വൈകാരിക അടുപ്പത്തിന്റെ കഥപറയുന്ന ചിത്രമാണ് പാ. ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയിട്ടുള്ള ചിത്രത്തില്‍ 13 വയസ്സുള്ള ബാലനെയാണ് അമിതാഭ് അവതരിപ്പിക്കുന്നത്.
ചെറുപ്പത്തില്‍ത്തന്നെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന പ്രൊഗേറിയ എന്ന അത്യപൂര്‍വ്വ ജനിതക രോഗം ബാധിച്ച ബാലനായാണ് ബിഗ് ബി എത്തുന്നത്. ഇന്ത്യന്‍ ചലച്ചിത്രം ലോകം പായുടെ റിലീസിനായി കാത്തിരിക്കുകയാണ്.
ജയാ ബച്ചന്റെ പരിചയപ്പെടുത്തലോടെയായിരിക്കും പാ തുടങ്ങുന്നത്. കളിമണ്ണ് കൊണ്ടുള്ള മേക് അപ്പ് ഉപയോഗിച്ചാണ് അമിതാഭിന്റെ മുഖത്തിന് രൂപമാറ്റം വരുത്തിയിരിക്കുന്നത്.
ഷൂട്ടിങ് കഴിഞ്ഞ് മേക്കപ്പ് കഴുകിക്കളയണമെങ്കില്‍ രണ്ടുമണിക്കൂര്‍ എടുക്കും. മേക്ക് അപ്പ് രംഗത്ത് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സ്റ്റീഫന്‍ ഡ്യൂപ്പസ് ആണ് ബച്ചന്റെ മേക് അപ്പ് ചെയ്തിരിക്കുന്നത്.
അമിതാഭിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ എബി കോര്‍പ്പറേഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇളയരാജയുടെതാണ് സംഗീതം.

No comments:
Post a Comment