വിവാഹത്തിന് ശേഷം ബിഗ് സ്‌ക്രീനില്‍ നിന്നും അകന്നു നിന്ന ദിവ്യാ ഉണ്ണി വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുന്നു. പത്താംനിലയിലെ തീവണ്ടി എന്ന ചിത്രത്തിന് ശേഷം ജോഷിമാത്യു സംവിധാനം നിര്‍വഹിയ്ക്കുന്ന ഉപദേശിയുടെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് ഈ അനുഗ്രീഹത കലാകാരി സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.
അമേരിക്കന്‍ മലയാളികളുടെ വിഭിന്നമായ ജീവിതപശ്ചാത്തലമാണ് സിനിമയുടെ പ്രമേയം. കോട്ടയത്തും പരിസരങ്ങളിലുമായി ഷൂട്ടിങ് പൂര്‍ത്തിയായ ഈ സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഇപ്പോള്‍ യുഎസില്‍ പുരോഗമിയ്ക്കുകയാണ്. ഡെന്നീസ് ജോസ്ഫ് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് വിനോദ് ഇല്ലംപള്ളിയാണ്.
ഗണേഷാണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ഏതാനും അമേരിക്കന്‍ മലയാളികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. യുഎസ് സ്ഥിരതാമസമാക്കിയ ജോര്‍ജ്ജ് മത്തായിയാണ് ഉപദേശിയുടെ മകന്‍ നിര്‍മ്മിയ്ക്കുന്നത്.

No comments:
Post a Comment