ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആക്രമണപദ്ധതിയിട്ടതിന്റെ പേരില്‍ എഫ്.ബി.ഐ. അറസ്‌റ്റ് ചെയ്‌ത തീവ്രവാദി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കു ബോളിവുഡില്‍ പരക്കെ ബന്ധങ്ങളുണ്ടായിരുന്നതായി കണ്ടെത്തല്‍. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകന്‍ രാഹുല്‍ ഭട്ട്, നടന്മാരായ ഇമ്രാന്‍ ഹഷ്‌മി, കരണ്‍ കപൂര്‍, നടിമാരായ കങ്കണാ റാണാവത്ത്, ആരതി ഛബ്രിയ, താരാ ശര്‍മ എന്നിങ്ങനെ നീളുന്നു പ്രമുഖരുടെ പേരുകള്‍. ഒരു നടി ഹെഡ്‌ലിക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്‌തത്രേ.
കൂട്ടത്തില്‍ ഇമ്രാന്‍ ഹഷ്‌മിക്കാണു ഹെഡ്‌ലിയുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നതായി രാഹുല്‍ ഭട്ടാണ് അന്വേഷകരോടു വെളിപ്പെടുത്തിയത്.
രാഹുല്‍ ഭട്ട് കേസില്‍ പ്രതിയാകില്ലെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. രാഹുലിനെ സാക്ഷിയാക്കാനുള്ള നീക്കങ്ങളാണു പുരോഗമിക്കുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ടവരെല്ലാം സംശയത്തിന്റെ നിഴലിലേ നില്‍ക്കൂവെന്ന് ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള നേരത്തേ പറഞ്ഞിരുന്നു. ഹെഡ്‌ലിയേയും ഹഷ്‌മിയേയും തമ്മില്‍ ബന്ധിപ്പിക്കാവുന്ന ഫോണ്‍ രേഖകള്‍ കണ്ടെത്തി. ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഹഷ്‌മിയേയും ഹെഡ്‌ലിയേയും പരിചയപ്പെടുത്തിയതും രാഹുല്‍ ഭട്ടാണ്. ഇതിനു ശേഷം അവര്‍ രണ്ടു തവണ കൂടിക്കാഴ്‌ച നടത്തി. ഇതിലൊന്ന്, ഹഷ്‌മിയുടെ ഏറ്റവും പുതിയ ചിത്രമായ 'തും മിലേ'യുടെ സെറ്റില്‍ വച്ചായിരുന്നു.
ഹഷ്‌മിയേക്കൂടാതെ ചലച്ചിത്ര മേഖലയിലെ 14 പ്രമുഖരേക്കൂടി ഹെഡ്‌ലിക്കു പരിചയപ്പെടുത്തിക്കൊടുത്തതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിനിടെ രാഹുല്‍ പറഞ്ഞു. താരങ്ങളായ കരണ്‍ കപൂര്‍, കങ്കണാ റാണാവത്ത്, ആരതി ഛബ്രിയ, താരാ ശര്‍മ എന്നിവരേയെല്ലാം പരിചയപ്പെടുത്തിയതു രാഹുലായിരുന്നു. ചില ചലച്ചിത്രനിരൂപകരേയും രാഹുല്‍ പരിചയപ്പെടുത്തി. രാഹുലിലൂടെ ബോളിവുഡിലേക്കു പിടിച്ചു കയറിയ ഹെഡ്‌ലി വ്യാപകമായി ബന്ധങ്ങളുണ്ടാക്കി.
ഹെഡ്‌ലി പതിവായി എത്താറുള്ള ബ്രീച്ച്‌കാന്‍ഡിയിലെ മോക്ഷ് ഫിറ്റ്‌നസ് സെന്ററില്‍ വച്ചായിരുന്നു മിക്ക കൂടിക്കാഴ്‌ചകളും.
അതേസമയം, ഹെഡ്‌ലിയുടെ തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ഏതെങ്കിലും സിനിമക്കാരനു ബന്ധമുള്ളതായി തെളിവൊന്നും ക്രൈംബ്രാഞ്ചിനു കിട്ടിയിട്ടില്ല. ഹെഡ്‌ലിയോടൊപ്പം വിരുന്നിനു പോയതായി ആരോപിക്കപ്പെടുന്ന നടി ബോളിവുഡിലെ ചില പ്രമുഖ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.
അതേസമയം, നടിക്കു ഹെഡ്‌ലിയെ പരിചയമില്ലെന്നാണ് അവരുടെ അമ്മ പറയുന്നത്. 'ഒരേ ജിമ്മില്‍ പരിശീലനത്തിനു പോകുകയെന്നത് ഒരു യാദൃച്‌ഛികത മാത്രമാണ്. എന്റെ മകള്‍ ഹെഡ്‌ലിയേക്കുറിച്ചു കേട്ടിട്ടു പോലുമില്ല'-അവര്‍ പറഞ്ഞു.

No comments:
Post a Comment