ഇന്റര്‍നെറ്റിലെ ഇപ്പോഴത്തെ ഹോട്ട് ഗേള്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരം മാത്രമേയുള്ള ബ്രിട്‌നി സ്പിയേഴ്‌സ്.
ഒരു ദശകത്തിനിടെ ലോകത്തിലെ ഇന്റര്‍നെറ്റ് ഉപയോഗ്താക്കള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ വിവാദ പോപ് ഗായികയുടെ പേരാണ്.
ബ്രിട്‌നിയുടെ ചൂടന്‍ പോപ് ഗാനങ്ങല്‍, മയക്കുമരുന്ന് ഉപയോഗം, രണ്ടു വിവാഹങ്ങള്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള നിയമയുദ്ധം, മാഗസിനുകള്‍ക്ക് പോസ്‌ചെയ്ത ഫോട്ടോകള്‍, എന്നുവേണ്ട തലമൊട്ടയടിച്ച് പൊതുപരിപാടികളില്‍ പങ്കെടുത്തുതുവരെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇഷ്ട വിഷങ്ങളായിരുന്നു.
ഹോളിവുഡില്‍ പൊതുവേ ചൂടന്‍ താരമായിരുന്നു ബ്രിട്‌നി. ഗര്‍ഭിണിയായിരിക്കേ മാസികയ്ക്കുവേണ്ടി തുണിയില്ലാതെ പോസ് ചെയ്തതാണ് ബ്രിട്‌നിയെ കുപ്രിസിദ്ധയാക്കിയത്.
ഇതിന് പിന്നാലെ 2008ല്‍ മാനസിക രോഗചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ബ്രിട്‌നിയുടെ വാര്‍ത്താ പ്രാധാന്യം കൂടി.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, പ്രമുഖ ഫുട്‌ബോള്‍ താരം ഡേവിഡ് ബക്കാം എന്നിവരെല്ലാം ഇന്റര്‍നെറ്റില്‍ ഈ ഇരുവത്തിയേഴുകാരിയക്ക് പിന്നിലാണ്.
ഒബാമയും ബക്കാമുമാണ് ഏറ്റവും കൂടുതല്‍തിരയപ്പെട്ടവരില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. അന്തരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാന, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവരെല്ലാം പട്ടികിയിലെ ആദ്യ അഞ്ചുപേരില്‍ ഉള്‍പ്പെടുന്നു.
ആസ്‌ക് ജീവ്‌സ് സെര്‍ച്ച് എന്‍ജിനാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
No comments:
Post a Comment