ബോളിവുഡ് താരം സുസ്മിത സെന്‍ രണ്ടാമതൊരു കുട്ടിയെക്കൂടി ദത്തെടുത്തു. മൂത്ത ദത്തുപുത്രി റിനിയ്ക്ക് കൂട്ടിനായാണ് സുസ്മിത രണ്ടാമത്തെ കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത്.
എന്താണിത് സുസ്മിത ആഞ്ജലീന ജോളിയെ റോള്‍ മോഡലാക്കുകയാണോ എന്നാണ് സകലരും ചോദിക്കുന്നതെങ്കിലും മാതൃത്വമെന്നത് അപാരമായ ഒരു അനുഭൂതിതന്നെയാണെന്നാണ് താരം പറയുന്നത്.
ഇപ്പോള്‍ മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് താരം ദത്തെടുത്തിരിക്കുന്നത്. ഗ്രീക്ക് ഭാഷയില്‍ സന്തോഷവതിയെന്ന് അര്‍ത്ഥം വരുന്ന അലീഷയെന്ന പേരാണ് കുഞ്ഞിന് നല്‍കിയിരിക്കുന്നത്.
ഞാന്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയതുപോലെ തോന്നുന്നു. മാതൃത്വം അനുഭൂതിനിറഞ്ഞ അനുഭവമാണ് അതുകൊണ്ടാണ് ഞാന്‍ വീണ്ടും ഒരു കുഞ്ഞിനെക്കൂടി ദത്തെടുത്തത്- സുസ്മിത പറയുന്നു.
മൂത്ത കുട്ടി റെനി ഉള്‍പ്പെടെ കുടുംബത്തിലെല്ലാവരും അലീഷയുടെ വരവും കാത്തിരിക്കുകയാണ്. ചില നിയമപ്രശ്‌നങ്ങള്‍ കാരണം സുസ്മിതയ്ക്ക് കുഞ്ഞിനെ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല, 2000ത്തിലായിരുന്നു സുസ്മിത റെനിയെ ദത്തെടുത്തത്.
No comments:
Post a Comment