December 29, 2009

ഷക്കീലയ്ക്ക് ജൂണില്‍ പ്രണയസാഫല്യം

Shakeela
പ്രശസ്ത ഗ്ലാമര്‍ താരം ഷക്കീലയ്ക്ക് പ്രണയസാഫല്യം. 2010 മാര്‍ച്ചില്‍ താന്‍ തന്റെ കാമുകനെ വിവാഹം ചെയ്യുമെന്ന് ഷക്കീല വ്യക്തമാക്കി.

നാച്ചിയപുരത്ത് കഴിഞ്ഞ ദിവസം ഒരു ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് താരം തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ചെന്നൈ സ്വദേശിയായ ഒരു വ്യവസായിയാണ് ഷക്കീലയുടെ കാമുകന്‍.

ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഞാന്‍ ഏതാണ്ട് ഇരുന്നൂറോളം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. ഇത്രയും കാലം എനിക്ക് എല്ലാ കാര്യങ്ങളിലും തുണയായി നിന്ന അമ്മ മരിച്ചു.

ഇപ്പോള്‍ ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടതായി തോന്നുന്നു. അതുകൊണ്ടാണ് വിവാഹം നേരത്തേയാക്കാമെന്ന് വിചാരിച്ചത്- ഷക്കീല പറഞ്ഞു.

ഇപ്പോള്‍ കാമുകനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹത്തിന്റെ സമ്മതം വാങ്ങിക്കഴിഞ്ഞ് ആളെയും കുടുംബത്തെയും കുറിച്ചെല്ലാം പറയാമെന്നും നടി പറഞ്ഞു.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കാരണമാണ് മലയാളത്തില്‍ ഷക്കീലയ്ക്ക് പടങ്ങള്‍ ഇല്ലാതായതെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം ചിലര്‍ ദുഷ്ടലാക്കോടെ പറഞ്ഞ് പരത്തുന്ന അടിസ്ഥാന രഹിതമായകാര്യങ്ങളാണെന്നും മലയാളത്തില്‍ തന്റെ കാലം കഴിഞ്ഞുവെന്നുമായിരുന്നു ഷക്കീലയുടെ മറുപടി.

ഇപ്പോള്‍ ചെയ്യുന്ന വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ താന്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

No comments:

Post a Comment