December 17, 2009

കത്രീനക്ക് സല്‍മാന്റെ ബിക്കിനി നിരോധനം

Katrina Kaif
ബോളിവുഡിലെ സ്വാര്‍ത്ഥനായ കാമുകന്‍ മസില്‍വീരന്‍ സല്‍മാന്‍ ഖാനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല, ഈ സ്വഭാവം കാരണം സല്‍മാനെ വിട്ടുപോയവരുടെ സുന്ദരിമാരുടെ കണക്കെടുക്കണമെങ്കില്‍ ലേശം മെനക്കെടേണ്ടി വരും.
തന്റെ കാമുകി മറ്റുള്ളവര്‍ക്കൊപ്പം ഇടപഴകി അഭിനയിക്കുന്നതൊന്നും സല്‍മാന് തീരെ പിടിയ്ക്കില്ല. ഏറ്റവുമവസാനമായി ഇപ്പോഴത്തെ കാമുകി കത്രീന കെയ്ഫാണ് ഇക്കാര്യത്തില്‍ സല്‍മാന്റെ ഇഷ്ടക്കേട് പിടിച്ചുപറ്റിയത്. ദേശീയരാഷ്ട്രീയത്തിലെ പ്രമുഖനായ പ്രഫുല്‍ പട്ടേലിന്റെ ബന്ധുവിന്റെ കല്യാണചടങ്ങില്‍ കത്രീന പങ്കെടുത്തതും അവിടെ നൃത്തമാടിയതൊന്നും സല്‍മാന് അത്ര പിടിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
എന്തായാലും സല്‍മാന്‍ തന്റെ കാമുകിയ്ക്ക് ബിക്കിനി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഹൃത്വിക്ക് റോഷന്റെ കൃഷ് രണ്ടില്‍ ക്യാറ്റ്‌സിനെ നായികയാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സല്‍മാനെ വെറുപ്പിച്ച് ബിക്കിനിയിടാനില്ലെന്ന കത്രീന തീര്‍ത്തുപറഞ്ഞതോടെ ചിത്രത്തിന്റെ സംവിധായകന്‍ രാകേഷ് റോഷന്‍ വേറെ നടിമാരെ അന്വേഷിയ്ക്കുകയാണ്. മിക്കവാറും ദീപിക പദുക്കോണ്‍ കത്രീനയുടെ വേഷത്തിലേക്കെത്തുമെന്നാണ് കേള്‍ക്കുന്നത്. ഇങ്ങനെ പോയാല്‍ കത്രീനയും സല്‍മാന്‍ മുന്‍കാമുകിമാരുടെ ലിസ്റ്റില്‍ ഇടം കണ്ടെത്തുമോയെന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്.


No comments:

Post a Comment