December 15, 2009

പൃഥ്വിരാജും നമിതയും ഒന്നിയ്ക്കുന്നു

PrithviRaj
തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജും നമിതയും ആദ്യമായി ഒന്നിയ്ക്കുന്നു. സ്വന്തം തട്ടകങ്ങളായ തമിഴും മലയാളവും വിട്ട് തെലുങ്കിലാണ് ഈ ജോഡികള്‍ ഒന്നിയ്ക്കുന്നത്. ടോളിവുഡില്‍ ഹിറ്റായ ഫഌഷ് ന്യൂസ് എന്ന സിനിമ ഒരുക്കിയ ദുര്‍ഗ്ഗാമോഹനാണ് പൃഥ്വി-നമിത ചിത്രത്തിന്റെ നിര്‍മാതാവ്.

ഇവര്‍ക്ക് പുറമെ സോനു സുഡു, രാജീവ് കങ്കാല എന്നിവരും ഈ സിനമിയിലുണ്ടാവും. ജി അശോകാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫഌഷ് ന്യൂസ് വന്‍ ഹിറ്റായ പശ്ചാത്തലത്തില്‍ അതേ ടീമിനെ വെച്ച് പുതിയ സിനിമയൊരുക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്ന് നിര്‍മാതാവ് പറയുന്നു.

യുവപ്രേക്ഷകരെ ലക്ഷ്യമിട്ട് വന്‍ ബജറ്റില്‍ പൂര്‍ത്തിയാവുന്ന സിനിമ തികച്ചും വ്യത്യസ്തമായ ശൈലിയിലായിരിക്കും ഒരുക്കുകയെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു. തിരക്കഥ രചന അവസാനഘട്ടത്തിലെത്തിയ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തു തന്നെ ഹൈദരാബാദില്‍ ആരംഭിയ്ക്കും.

No comments:

Post a Comment