January 22, 2010

നവ്യാ നായര്‍ വിവാഹിതയായി

ചേപ്പാട്: പ്രശസ്ത നടി നവ്യാ നായര്‍ വിവാഹിതയായി. ചങ്ങനാശ്ശേരി പെരുന്ന മാടയില്‍ സന്തോഷ് നാരായണ മേനോനാണ് വരന്‍.

ഹരിപ്പാട് ചേപ്പാട് സികെഎച്ച്എസ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍12.00നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.

വിവാഹചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രി ജി. സുധാകരന്‍, ആര്‍.ബാലകൃഷ്ണപിള്ള, ഗണേഷ് കുമാര്‍, ജി.കാര്‍ത്തികേയന്‍ തുടങ്ങി രാഷ്ട്രീയ രംഗത്തും ചലച്ചിത്ര രംഗത്തുമുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു.

മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയായ ശ്രീചക്ര ഉദ്യോഗ് ലിമിറ്റഡിലെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റാണ് സന്തോഷ്.

000 പേരെ ഉള്‍ക്കൊള്ളുന്ന കൂറ്റന്‍ പന്തലാണ് സി കെ എച്ച്‌ എസ്‌ എസ്‌ ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം ആറു മണിക്ക് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇവിടെ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ എട്ടു വര്‍ഷത്തിലധികമായി മലയാള സിനിമയിലെ നിറഞ്ഞ സാന്നിധ്യമാണ് നവ്യാ നായര്‍. സിബി മലയില്‍ സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ ദിലീപിന്‍റെ നായികയായാണ് നവ്യാ നായര്‍ സിനിമയിലെത്തുന്നത്.

പിന്നീട് മുപ്പതിലധികം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. രഞ്ജിത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി നവ്യ മാറി.

തമിഴിനൊപ്പം കന്നഡയിലും തിളങ്ങിയ നവ്യ മൂന്നു ഭാഷകളിലും ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. വിവാഹശേഷം അഭിനയം തുടരുമോയെന്ന കാര്യം നവ്യ ഇതേവരെ വ്യക്തമാക്കിയിട്ടില്ല.

No comments:

Post a Comment