March 13, 2010

നടിമാര്‍ നിത്യാനന്ദയുടെ ദൗര്‍ബല്യം

തമിഴ്‌നാട്ടിലെ നടികളെല്ലാം മദിരാശിയില്‍ നിന്നും മുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കാരണം മറ്റൊന്നുമല്ല വിവാദസ്വാമി നിത്യാനന്ദ തന്നെ.
നടി രഞ്ജിതയുമൊത്തുള്ള സ്വാമിയുടെ വീഡിയോ പുറത്തുവന്നതോടെ പലരും അങ്കലാപ്പിലാണത്രേ. കോളിവുഡില്‍ പല നടിമാരും സ്വാമിയുടെ അകമഴിഞ്ഞ ഭക്തകളാണത്രേ. തങ്ങളില്‍ ഒരാളായ രഞ്ജിതയുടെ സിഡികള്‍ പുറത്തുവന്നത് എല്ലാവരെയും ഭയപ്പെടുത്തുന്നുണ്ട്.
ഇവരില്‍ പലര്‍ക്കും സ്വാമിയോട് ഭക്തിയ്ക്കപ്പുറം വഴിവിട്ട ബന്ധങ്ങളാണുള്ളതെന്ന് കോളിവുഡില്‍ കഥ പരക്കുകയാണ്. രാമരാജിന്റെ ചിത്രങ്ങളിലൂടെ നായികയായി ഉയര്‍ന്ന നടിയാണത്രേ രഞ്ജിത കഴിഞ്ഞാല്‍ സ്വാമിയുമായി ബന്ധമുള്ളവരില്‍ പ്രധാനി.
ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഈ നടി ഇപ്പോള്‍ ഫീല്‍ഡില്‍ അത്ര സജീവമല്ല. എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന മറ്റൊരു നടിയ്ക്കുംസ്വാമിയുമായി ബന്ധമുണ്ടെന്നാണ് കേള്‍വി. ഇരുവരെയും ഇപ്പോള്‍ മദിരാശിയില്‍ കാണാനില്ലത്രേ.
സ്വാമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇപ്പോള്‍ സ്വാമിയ്‌ക്കൊപ്പം വിവാദത്തില്‍ അകപ്പെട്ട രഞ്ജിത വിവാഹമോചനം നേടിയിട്ട് 4വര്‍ഷമായി.
വിവാഹസമയത്ത് തന്നെ ഇവര്‍ക്ക് സ്വാമിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഭര്‍ത്താവ് പലതവണ ഇതിനെ ചോദ്യം ചെയ്തിരുന്നുവെന്നും കഥകളുണ്ട്. രഞ്ജിതയെപ്പോലെതന്നെ ഇവര്‍ രണ്ടുപേരും എന്നിവരെല്ലാം സ്വാമിയുടെ ആശ്രമത്തിലെ നിത്യ സന്ദര്‍ശകരായിരുന്നുവത്രേ.
പലസ്ഥലങ്ങളിലും മതപ്രഭാഷണം നടത്തുമായിരുന്ന സ്വാമി നടിമാരില്‍ ഒരാളെ എപ്പോഴും കൂടെക്കൂട്ടുമായിരുന്നുവത്രേ. ആശ്രമത്തിലെ മുറിയില്‍ നടിമാര്‍ക്കൊപ്പം നീലച്ചിത്രങ്ങള്‍ കാണുകയായിരുന്നുവത്രേ സ്വാമിയുടെ പ്രധാന വിനോദം.
കുംഭമേളയ്ക്കായി ഹരിദ്വാറില്‍ പോയതാണ് സ്വാമിയെന്നാണ് ആശ്രമക്കാര്‍ പറയുന്നതെങ്കിലും ഇപ്പോള്‍ സ്വാമി അമേരിക്കയിലാണുള്ളതെന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

No comments:

Post a Comment