March 13, 2010

നമിതയ്ക്കിത് ക്ഷീണകാലം

Namitha
തെന്നിന്ത്യയുടെ മാദകത്തിടമ്പിനിത് ക്ഷീണകാലം. കാണികളുടെ ഞരമ്പുകളില്‍ ലഹരിയായി പടര്‍ന്നുകയറിയ നമിതയുടെ വെള്ളിത്തിരയിലെ വാഴ്ചയ്ക്ക് അന്ത്യമടുക്കുന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഗ്ലാമര്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'അഴകാന പൊണ്ണുതാന്‍' വിതരണത്തിനെടുക്കാന്‍ ആളില്ലാത്തതാണ് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
കഴിഞ്ഞ ഒന്നരക്കൊല്ലത്തിനുള്ളില്‍ നമിതയുടേതായി തിയറ്ററുകളിലെത്തിയ സിനിമകള്‍ക്കൊന്നും നിലംതൊടാന്‍ കഴിഞ്ഞിട്ടില്ല. തീ, പെരുമാള്‍, 1977, ഇന്ദിരവിഷ, ജഗന്‍മോഹിനി, 2010ലെ ആദ്യചിത്രമായ നില്‍ ഗവാനി എന്നൈ കാതല്‍ എന്നീ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്.
പുതിയ ചിത്രമായ അഴകാന പൊണ്ണുതാന്‍ റിലീസിന് തയാറായി രണ്ട് മാസമായെങ്കിലും വിതരണക്കരാരും ചിത്രത്തില്‍ താത്പര്യം പ്രകടിപ്പിയ്ക്കുന്നില്ല. ഒരു മധ്യവയസ്‌ക്കയും കൗമാരക്കാരനും തമ്മിലുള്ള പ്രണയമാണ് അഴകാന പൊണ്ണുതാന്‍ പറയുന്നത്. സിനിമ തുടങ്ങിയ കാലം തൊട്ടേ പറയുന്ന ഈ കഥ നമിതയിലൂടെ അവതരിപ്പിയ്ക്കാനാണ് ചിത്രത്തിന്റെ അണിയറക്കാര്‍ ശ്രമിയ്ക്കുന്നത്.
അതേ സമയം കേരളത്തില്‍ പ്രത്യേകിച്ച മലബാര്‍ മേഖലയില്‍ നമിത ഇപ്പോഴും ഒരു ഹരമായി തന്നെ നിലനില്‍ക്കുകയാണ്. താരത്തിന്റെ ആദ്യമലയാള സിനിമയായ ബ്ലാക്ക് സ്റ്റാലിയണിന് തരക്കേടില്ലാത്ത കളക്ഷന്‍ സ്വന്തമാക്കിയത് തന്നെയാണ് ഇതിന് തെളിവ്.
 

No comments:

Post a Comment