March 07, 2010

ഇനിയും ചുംബിയ്ക്കും, ബിക്കിനിയിടും-ത്രിഷ

Trisha-Simbu
ചുംബന രംഗങ്ങളില്‍ അഭിനയിച്ചാലെന്തെന്ന് തമിഴ് നടി ത്രിഷ ചോദിയ്ക്കുന്നു. കഥയ്ക്ക് ആവശ്യമാണെങ്കില്‍ ഇനിയും ചുംബന രംഗങ്ങളിലും ബിക്നിമാത്രമിടുന്ന സീനുകളിലും അഭിനയിയ്ക്കുമെന്നും ത്രിഷ നമുക്ക് ഉറപ്പ് തരുന്നു. ത്രിഷ പ്രേമികളേ കാത്തിരിയ്ക്കുക. ഇനിയും കാണാം സീനുകള്‍.
ഈയിടെ ഇറങ്ങിയ വിന്നൈതണ്ടി വരുവായ എന്ന ചിത്രത്തില്‍ ത്രിഷ-സിംബു ചുംബന രംഗങ്ങളുണ്ട്. ഇതിനെക്കുറിച്ച് സംസാരിയ്ക്കുന്നതിനിടയിലാണ് ത്രിഷ ഈ 'ഉറപ്പ്' നല്‍കിയത്.
സംവിധായകന്‍ ആവശ്യപ്പെട്ടാല്‍ ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. സംവിധായകന്‍ പറയുന്നതാണ് താന്‍ ചെയ്യുന്നതെന്നാണ് ത്രിഷയുടെ നിലപാട്. ഇപ്പോള്‍ തമിഴ് ചലച്ചിത്ര ലോകത്ത് ഒരു പദവിയില്‍ എത്തി കഴിഞ്ഞു. ഇനി ഇത്തരം രംഗങ്ങളില്‍ അഭിനയിയ്ക്കുന്നതുകൊണ്ട് പ്രശ്നമൊന്നും വരാനില്ലത്രെ.
വിന്നൈതണ്ടി വരുവായ എന്ന ചിത്രത്തിലെ അഭിനയത്തിന് തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ അനുമോദനം കൊണ്ട് ഇരിയ്ക്കാനാവുന്നില്ലത്രെ.

No comments:

Post a Comment