ചെന്നൈ: ലൈംഗിക അപവാദത്തിലകപ്പെട്ട നടി രഞ്ജിത ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. സ്വാമി നിത്യാനന്ദയും രഞ്്ജിതയും ഉള്‍പ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ സണ്‍ ടിവി ചാനല്‍ സംപ്രേക്ഷണം ചെയ്തതിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.
രഞ്ജിത ജീവനൊടുക്കാന്‍ ശ്രമിച്ചതായുള്ള വാര്‍ത്തകള്‍ തെലുങ്കു സിനിമാലോകത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. നടി അഭിനയിക്കുന്ന രണ്ട് ചിത്രങ്ങളുടെ നിര്‍മാണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. മാവിചിഗുരു, സിരമുലയ്യ എന്നീ ചിത്രങ്ങളില്‍ രഞ്ജിത രണ്ടാം നായികയാണ്. ഈ സിനിമകളുടെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. അതിനിടെയാണ് നടി വിവാദങ്ങളില്‍ കുരുങ്ങിയതും ഒളിവില്‍പ്പോയതും.
ആര്‍മി ഓഫിസറെ വിവാഹ കഴിച്ച രഞ്ജിത ഏറെക്കാലം സിനിമാരംഗത്തു നിന്ന് അകന്ന് നിന്നതിന് ശേഷമാണു തിരിച്ചെത്തിയത്. അടുത്തിടെ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് രഞ്ജിത സ്വാമി നിത്യാനന്ദയുമായി അടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
No comments:
Post a Comment