December 23, 2009

Hottest faces in ad world

നെറ്റ്‌സാവികള്‍ തിരഞ്ഞത് ബ്രിട്‌നിയെ

Britney Spears

ഇന്റര്‍നെറ്റിലെ ഇപ്പോഴത്തെ ഹോട്ട് ഗേള്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരം മാത്രമേയുള്ള ബ്രിട്‌നി സ്പിയേഴ്‌സ്.

ഒരു ദശകത്തിനിടെ ലോകത്തിലെ ഇന്റര്‍നെറ്റ് ഉപയോഗ്താക്കള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ വിവാദ പോപ് ഗായികയുടെ പേരാണ്.

ബ്രിട്‌നിയുടെ ചൂടന്‍ പോപ് ഗാനങ്ങല്‍, മയക്കുമരുന്ന് ഉപയോഗം, രണ്ടു വിവാഹങ്ങള്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള നിയമയുദ്ധം, മാഗസിനുകള്‍ക്ക് പോസ്‌ചെയ്ത ഫോട്ടോകള്‍, എന്നുവേണ്ട തലമൊട്ടയടിച്ച് പൊതുപരിപാടികളില്‍ പങ്കെടുത്തുതുവരെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇഷ്ട വിഷങ്ങളായിരുന്നു.

ഹോളിവുഡില്‍ പൊതുവേ ചൂടന്‍ താരമായിരുന്നു ബ്രിട്‌നി. ഗര്‍ഭിണിയായിരിക്കേ മാസികയ്ക്കുവേണ്ടി തുണിയില്ലാതെ പോസ് ചെയ്തതാണ് ബ്രിട്‌നിയെ കുപ്രിസിദ്ധയാക്കിയത്.

ഇതിന് പിന്നാലെ 2008ല്‍ മാനസിക രോഗചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ബ്രിട്‌നിയുടെ വാര്‍ത്താ പ്രാധാന്യം കൂടി.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, പ്രമുഖ ഫുട്‌ബോള്‍ താരം ഡേവിഡ് ബക്കാം എന്നിവരെല്ലാം ഇന്റര്‍നെറ്റില്‍ ഈ ഇരുവത്തിയേഴുകാരിയക്ക് പിന്നിലാണ്.

ഒബാമയും ബക്കാമുമാണ് ഏറ്റവും കൂടുതല്‍തിരയപ്പെട്ടവരില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. അന്തരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാന, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവരെല്ലാം പട്ടികിയിലെ ആദ്യ അഞ്ചുപേരില്‍ ഉള്‍പ്പെടുന്നു.

ആസ്‌ക് ജീവ്‌സ് സെര്‍ച്ച് എന്‍ജിനാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

സുസ്മിത വീണ്ടും കുഞ്ഞിനെ ദത്തെടുത്തു

Susmita Sen
ബോളിവുഡ് താരം സുസ്മിത സെന്‍ രണ്ടാമതൊരു കുട്ടിയെക്കൂടി ദത്തെടുത്തു. മൂത്ത ദത്തുപുത്രി റിനിയ്ക്ക് കൂട്ടിനായാണ് സുസ്മിത രണ്ടാമത്തെ കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത്.

എന്താണിത് സുസ്മിത ആഞ്ജലീന ജോളിയെ റോള്‍ മോഡലാക്കുകയാണോ എന്നാണ് സകലരും ചോദിക്കുന്നതെങ്കിലും മാതൃത്വമെന്നത് അപാരമായ ഒരു അനുഭൂതിതന്നെയാണെന്നാണ് താരം പറയുന്നത്.

ഇപ്പോള്‍ മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് താരം ദത്തെടുത്തിരിക്കുന്നത്. ഗ്രീക്ക് ഭാഷയില്‍ സന്തോഷവതിയെന്ന് അര്‍ത്ഥം വരുന്ന അലീഷയെന്ന പേരാണ് കുഞ്ഞിന് നല്‍കിയിരിക്കുന്നത്.

ഞാന്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയതുപോലെ തോന്നുന്നു. മാതൃത്വം അനുഭൂതിനിറഞ്ഞ അനുഭവമാണ് അതുകൊണ്ടാണ് ഞാന്‍ വീണ്ടും ഒരു കുഞ്ഞിനെക്കൂടി ദത്തെടുത്തത്- സുസ്മിത പറയുന്നു.

മൂത്ത കുട്ടി റെനി ഉള്‍പ്പെടെ കുടുംബത്തിലെല്ലാവരും അലീഷയുടെ വരവും കാത്തിരിക്കുകയാണ്. ചില നിയമപ്രശ്‌നങ്ങള്‍ കാരണം സുസ്മിതയ്ക്ക് കുഞ്ഞിനെ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല, 2000ത്തിലായിരുന്നു സുസ്മിത റെനിയെ ദത്തെടുത്തത്.