മീശമാധവനാണോ കാവ്യയുടെ വില്ലനായത്?
ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച മീശമാധവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ചില സീനുകളാണ് കാവ്യയുടെ ജീവിത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സ്വാമി പറഞ്ഞത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സ്വാമിയുടെ വെളിപ്പെടുത്തല്‍.
കാവ്യയുടെ ജീവിതപ്രശ്‌നവുമായി ബന്ധപ്പെടുത്തി താരവിവാഹങ്ങളുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോഴാണ് സ്വാമി ഇക്കാര്യം പറഞ്ഞത്. ചോദ്യത്തിന് സ്വാമി ഉത്തരം പറഞ്ഞത് ഇങ്ങനെയായിരുന്നു- നിശാല്‍ ചന്ദ്ര കാവ്യയെയാണോ കാവ്യയിലെ നടിയെയാണോ വിവാഹം ചെയ്‌തതെന്ന് എനിക്കറിയില്ല. എന്നാല്‍ ഞാന്‍ കേട്ടതനുസരിച്ച് മീശമാധവനില്‍ കാവ്യയും ദിലീപും ഒന്നിച്ചഭിനിയിച്ച ചില സീനുകളില്‍ നിന്നാണ് പ്രശ്‌നം തുടങ്ങുന്നത്.
കുവൈത്തിലെ വീട്ടില്‍ വച്ച് ഈ ചിത്രം കണ്ട കാവ്യയുടെ ഭര്‍തൃമാതാവ് അതിലെ ചില സീനുകളെക്കുറിച്ച് പറഞ്ഞ മോശമായ ചില കാര്യങ്ങള്‍ കാവ്യയെ ചൊടിപ്പിച്ചുവെന്നും ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്നുമാണ് ഞാന്‍ അറിഞ്ഞത്.
സ്വാമി എന്തുദ്ദേശിച്ചാണ് പറഞ്ഞതെങ്കിലും ചലച്ചിത്രലോകത്ത് ഈ വാക്കുകള്‍ ചില അലയിളക്കങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സ്വാമിയെപ്പോലെ ഒരു മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പരസ്യമായി പറയാന്‍ പാടില്ലായിരുന്നുവെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ പലരും പറയുന്നത്.
കാവ്യയും ദിലീപുമായി വഴിവിട്ടബന്ധമുണ്ടെന്ന് പലവട്ടം ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഇതിന്റെ പേരില്‍ മഞ്‌ജുവാര്യര്‍ ആത്മഹത്യാശ്രമം നടത്തിയെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അന്നൊക്കെ കാവ്യയും ദിലീപും ഇതിനോട് പ്രതികരിച്ചിരുന്നില്ല. മാത്രമല്ല ദിലീപിന്റെ കുടുംബവും കാവ്യയുമായി നല്ല ബന്ധത്തിലുമായിരുന്നു.
അതിനൊക്കെ ശേഷം ഇപ്പോഴിതാ കാവ്യയുടെ വിവാഹജീവിത്തിലെ പ്രശ്‌നങ്ങള്‍ക്കിടയിലേയ്‌ക്കും ദിലീപിന്റെ പേര് വലിച്ചിഴക്കപ്പെടുകയാണ്. ഇതൊക്കെ കേട്ട് കാവ്യയുടെ ആരാധകരില്‍ ചിലര്‍ ചോദിക്കുന്നത്. കാവ്യ ഒരു ചലച്ചിത്രതാരമാണെന്നും ദിലീപ് ഉള്‍പ്പെടെയുള്ള നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെന്നും അറിയാതെയാണ് നിശാല്‍ കല്യാണമാലോചിച്ചതെന്നാണ്.
സത്യം പറഞ്ഞാല്‍ ഈ ചോദ്യത്തില്‍ ന്യായമില്ലെന്ന് പറയാനും കഴിയില്ല. മലയാളസിനിമയില്‍ ബാലതാരമായെത്തി നായികയായി വളര്‍ന്ന കാവ്യയെ ഒരു നടിയെന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍പ്പിന്നെ നിശാലും കുടുംബവും എന്തിന് ഈ ബന്ധത്തിന് മുതിര്‍ന്നു എന്നത് തല്‍ക്കാലം ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്.
No comments:
Post a Comment