സംവിധായകന്‍ അന്‍വര്‍ റഷീദിനെതിരെ ഗുണ്ടാ ആക്രമണമുണ്ടായിട്ട് നാളുകള്‍ ഏറെയൊന്നു ആയിട്ടില്ല. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനിടയിലും ഗുണ്ടകളുടെ വിളയാട്ടം.
ഗുണ്ടാ ആക്രമണത്തെത്തുടര്‍ന്ന് 'ഇവിടം സ്വര്‍ഗമാണ്' എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങി. ചിത്രത്തിന്റെ അണയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്കുനേരെയാണ് ഗുണ്ടാ ആക്രമണമുണ്ടായത്. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവയ്‌ക്കുകയായിരുന്നു.
ആലുവയ്‌ക്കുസമീപത്തുവച്ചാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണമുണ്ടായത്. ചിത്രീകരണ സംഘത്തിന്റെ ഡ്രൈവറെ സംഘം മര്‍ദ്ദിച്ച് അവശനാക്കി.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലാണ് നടക്കുന്നത്.
ചിത്രത്തില്‍ ലക്ഷ്‌മി റായ്, പ്രിയങ്ക എന്നിവരാണ് നായികമാരാകുന്നത്. സംഭവത്തെക്കുറിച്ച് പരാതി നല്‍കുകയും പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുണ്ട്.
No comments:
Post a Comment