
മുംബൈയില്‍ ബഹുരാഷ്ട്ര കമ്പനിയില്‍ ഉദ്യോഗസ്ഥനായ ചങ്ങനാശ്ശേരിക്കാരന്‍ യുവാവുമായി നവ്യയുടെ വിവാഹം ഉറപ്പിച്ചുവെന്നും വിവാഹനിശ്ചയം ഉടന്‍ ഉണ്ടാവുമെന്നുമായിരുന്നു വാര്‍ത്തകള്‍. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം തന്നെയാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേ സമയം വിവാഹാലോചനകള്‍ സജീവമായി നടക്കുന്നുണ്ടെന്നും നടി സൂചനകള്‍ നല്‍കി. വിവാഹം നടക്കുന്നുണ്ടെങ്കില്‍ കരാറൊപ്പിട്ട സിനിമകള്‍ അതിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും താരം പറഞ്ഞു.തിരുവനന്തപുരത്ത് ഷൂട്ടിങ് പുരോഗമിയ്‌ക്കുന്ന സദ്‌ഗമയയുടെ ലൊക്കേഷനിലാണ് നവ്യ ഇപ്പോഴുള്ളത്. സുരേഷ് ഗോപി, അംബിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.
No comments:
Post a Comment