ബാങ്കുദ്യോഗസ്ഥനായ ജോസഫിന്റെയും മേരിയുടേയും ഏക മകനാണ് മറഡോണയ്‌ക്ക് ഡിഗ്രി പരീക്ഷയെന്ന കടമ്പ കടക്കാന്‍ സാധിയ്‌ക്കുന്നില്ല. വീട്ടിലും നാട്ടിലും പ്രശ്‌നക്കാരനായ മറഡോണയെ ഓര്‍ത്ത് മാതാപിതാക്കള്‍ക്ക് അങ്ങയേറ്റം ആധിയുണ്ട്. മറോഡണയെ പ്രാണന് തുല്യം സ്‌നേഹിയ്‌ക്കുന്ന പെണ്‍കുട്ടിയാണ ്‌സോഫി. സിനിമാ സംവിധായകന്‍ ജെയിംസ് കുരുവിളയുടെ മകളായ സോഫിയുടെ പ്രണയം മറഡോണ കാര്യമാക്കുന്നില്ല. ഒന്നിന് പിന്നാലെ ഒന്നെന്ന നിലയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതോടെ മറഡോണ കടലില്‍ ചാടി ജീവനൊടുക്കാന്‍ തീരുമാനിയ്‌ക്കുന്നു. എന്നാല്‍ അവന് മുമ്പില്‍ മാലാഖയെപ്പോലെ ജോണ്‍ എത്തുകയാണ്. അയാള്‍ മറഡോണയുടെ ജീവിതം മാറ്റിമറിയ്‌ക്കുന്നു.
പൂര്‍ണിമ-ഭാഗ്യരാജ് ദമ്പതികളുടെ മകനായ ശാന്തനു ഭാഗ്യരാജ് മറഡോണയായി അഭിനയിക്കുമ്പോള്‍ ഏയ്‌ഞ്ചല്‍ ജോണായെത്തുന്നത് സാക്ഷാല്‍ മോഹന്‍ലാലാണ്. ലാലിന്റെ ആദ്യചിത്രമായ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ മലയാളിയുടെ പ്രിയനായികയായി മാറിയ പൂര്‍ണിമയുടെ മകന്‍ ശന്തനുവിന്റെ മലയാളത്തിലെ അരങ്ങേറ്റത്തിനും ലാല്‍ തന്നെയാണ് കൂടെയുള്ളതെന്ന് യാദൃശ്‌ഛികമാവാം.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ഏയ്‌ഞ്ചല്‍ ജോണിന്റെ പ്രിമീയര്‍ ഷോ കാണാനായി ഭാഗ്യരാജും പൂര്‍ണിമയും എത്തിയിരുന്നു. പ്രേക്ഷകരെ ഒരേ സമയം രസിപ്പിയ്‌ക്കുകയും ചിന്തിപ്പിയ്‌ക്കുകയും ചെയ്യുന്ന ചിത്രമാണ് ഏയ്‌ഞ്ചല്‍ ജോണെന്ന് ഭാഗ്യരാജ് പറയുന്നു. സംവിധായകനും തിരക്കഥാക്കൃത്തുമായ ജയസൂര്യയ്‌ക്കാണ് സിനിമയുടെ മുഴുവന്‍ ക്രെഡിറ്റും അദ്ദേഹം നല്‍കിയിരിക്കുന്നത്. ഇടവേളയ്‌ക്ക് രണ്ട് നിമിഷം മുമ്പ് ലാല്‍ പ്രത്യക്ഷപ്പെടുന്ന ഏയ്‌ഞ്ചല്‍ ജോണ്‍ രസികന്‍ ചിത്രമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.
മറഡോണയുടെ കാമുകിയായ സോഫിയായെത്തുന്നത് ആകാശഗോപുരം ഫെയിം നിത്യയാണ്. മംമ്‌തയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലാലു അലക്‌സ്, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, ബൈജു, സലിംകുമാര്‍, ബിജുക്കുട്ടന്‍, അംബിക, സോന നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍യ കഥ, തിരക്കഥ മനാഫ്, ശശീന്ദ്രവര്‍മയുടെയും സുഭാഷിന്റെയും വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കുന്നത്. ക്യാമറ അജയന്‍ വിന്‍സെന്‍റ്, ക്രിയേറ്റിവ് ടീമിന്റെ ബാനറില്‍ കെകെ നാരായണദാസ് നിര്‍മിക്കുന്ന ചിത്രം മാക്‌സ് ലാാബ് എന്‍റര്‍റ്റെയ്‌ന്‍മെന്റാണ് വിതരണത്തിനെടുത്തിരിയ്‌ക്കുന്നത്.
No comments:
Post a Comment