November 12, 2009

ഉലകനായകന്‌ 55




ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭന്‍ കമല്‍ഹാസന്‍ ഇന്നലെ 55-ാം ജന്‍മദിനം ആഘോഷിച്ചു. സിനിമാലോകത്തെത്തിയതിന്റെ അരസെഞ്ച്വറി അടുത്തിടെ കൊണ്ടാടിയ കമല്‍ ജന്‍മദിനം കുടുംബാംഗങ്ങളോടൊപ്പമാണ്‌ ആഘോഷിച്ചത്‌. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയിലെ തമിഴ്‌ വംശജരുടെ പ്രശ്‌നങ്ങളില്‍ അനുഭാവം പ്രകടിപ്പിക്കാന്‍ തന്റെ ജന്‍മദിനത്തിന്‌ ആഘോഷമൊന്നും വേണ്ടെന്ന്‌ ആരാധകരോട്‌ ആവശ്യപ്പെട്ടിരുന്നു.
'കളത്തൂര്‍ കണ്ണമ്മ'യിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച കമല്‍ അതേ സിനിമയിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡു നേടിയാണ്‌ വരവറിയിച്ചത്‌. അപൂര്‍വ സഹോദരങ്ങളും ഇന്ത്യനും ദശാവതാരവും അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ കമലിനു നാലുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.
കലാജീവിതത്തില്‍ നിരവധി പൊന്‍കിരീടങ്ങള്‍ സ്വന്തമാക്കിയ ' യൂണിവേഴ്‌സല്‍ ഹീറോ' യുടെ വ്യക്‌തിജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. 'ചിത്തിരം പേസുതെടീ', 'അന്‍ജാതെ' തുടങ്ങിയവയുടെ സംവിധായകനായ മിശ്‌കിന്റെ ചിത്രത്തിലൂടെയായിരിക്കും കമല്‍ വീണ്ടും പ്രേക്ഷകര്‍ക്കുമുന്നിലെത്തുകയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

No comments:

Post a Comment