November 12, 2009

ഷാനു വീണ്ടും കൈയെത്തും ദൂരത്ത്‌


കൈയെത്തും ദൂരത്ത്‌ എന്ന ചിത്രത്തിലെ നായകനെ ഓര്‍മയില്ലേ. വെളുത്ത്‌ തുടുത്ത്‌ നിഷ്‌കളങ്കനായ ഒരു പയ്യന്‍. പറഞ്ഞു വരുന്നത്‌ ഫാസിലിന്റെ മകന്‍ ഫഹദ്‌ ഫാസില്‍ എന്ന ഷാനുവിനെക്കുറിച്ചു തന്നെയാണ്‌. സിനിമ പൊട്ടിയതോടെ 'നാടുവിട്ട' ഷാനു ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുകയാണ്‌.

യുഎസിലെ പഠനത്തിനു ശേഷം മടങ്ങിയെത്തിയ ഷാനു ഒരു സിനിമയില്‍ മുഖം കാണിക്കുകയും ചെയ്‌തു. അതും നായകനായിത്തന്നെ. കേരള കഫെയിലെ മൃത്യുഞ്‌ജയം എന്ന ഹൊറര്‍ ചിത്രത്തിലെ നായകനെ കണ്ട പ്രേക്ഷകര്‍ക്ക്‌ അത്‌ ഷാനുവാണെന്ന്‌ തിരിച്ചറിയാന്‍ അല്‍പം ചിന്തിക്കേണ്ടിവന്നു.

പുതിയ ചിത്രത്തില്‍ ഷാനുവിന്റെ പുതിയ മുഖം ഏവര്‍ക്കും ഇഷ്‌ടപ്പെട്ടു. റീമ കല്ലിംഗലിനെ കണ്ടുമുട്ടുന്ന ആദ്യ രംഗത്തില്‍ നിന്നെ ഞാന്‍ കല്ല്യാണം കഴിക്കട്ടെ? എന്ന്‌ ചോദിച്ച്‌ അമ്പരപ്പിച്ച കഥാപാത്രം. പ്രേക്ഷകര്‍ക്ക്‌ ഷാനുവിനെ ഇഷ്‌ടമായി എന്നാണ്‌ സിനിമാ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌.

പുതിയ മുഖത്തോടെ വീണ്ടും എത്തിയിരിക്കുന്ന ഷാനുവിന്റെ 'കൈയെത്തും ദൂരത്ത്‌' ചില നല്ല പ്രൊജക്‌ടുകള്‍ ഉണ്ടെന്നാണ്‌ അറിയുന്നത്‌. അതും എണ്ണം പറന്ന നല്ല സംവിധായകരുടെ. മുഖത്തോടൊപ്പം ഷാനുവിന്റെ രാശിയും മാറിക്കാണുമോ? കാത്തിരിക്കാം.

No comments:

Post a Comment