November 12, 2009

രമ്യ നമ്പീശന്‍ ഗ്ലാമറസാകുന്നു‍



പാവം പെണ്‍കുട്ടിയെന്ന ഇമേജ്‌ മടുത്ത്‌ തുടങ്ങിയതായി രമ്യാ നമ്പീശന്‍. അച്ചടക്കമുള്ള നായികയുടെ ലേബലില്‍നിന്ന്‌ പുറത്തുകടക്കാനൊരുങ്ങുകയാണ്‌ രമ്യാ നമ്പീശന്‍. വഴി മുന്‍ഗാമികള്‍ കാട്ടിത്തന്നതു തന്നെ. അല്‍പം ഗ്ലാമറസായി...

സംവിധായകന്‍ പി.വാസുവിന്റെ മകന്‍ ശക്‌തി നായകനാകുന്ന 'ആട്ടനായകന്‍' എന്ന ചിത്രത്തിലാണ്‌ രമ്യ ഗ്ലാമറസാകുന്നത്‌. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ്‌ രമ്യയുടെ പുതിയ മുഖം പ്രേക്ഷകര്‍ കാണുക. മലയാളത്തിലാണ്‌ തുടങ്ങിയതെങ്കിലും തമിഴിലാണ്‌ രമ്യ ശ്രദ്ധിക്കപ്പെട്ടത്‌. ചേരന്‍ സംവിധാനം ചെയ്‌ത 'രാമന്‍ തേടിയ സീത'യിലെ രമ്യയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ ഗ്ലാമറിനോട്‌ മുഖം തിരിച്ചുനിന്നതിനാല്‍ സിനിമയില്‍ തിരക്കേറിയ നായികയാകാന്‍ രമ്യയ്‌ക്കു കഴിഞ്ഞില്ല. മുന്‍പ്‌ അമിത ഗ്ലാമര്‍ എന്ന പേരില്‍ രമ്യ പല ഓഫറുകളും നിരസിക്കുകയും ചെയ്‌തിരുന്നു. ഇനിയും ഇതേവഴി തുടര്‍ന്നാണ്‌ വീട്ടില്‍ ഇരിക്കേണ്ടിവരും എന്ന തിരിച്ചറിവാണ്‌ നടിയെ മനസ്‌ മാറ്റാന്‍ പ്രേരിപ്പിച്ചതെന്നാണ്‌ അണിയറ സംസാരം.


ഗ്ലാമറസാകാന്‍ തയാറായതിനു നായിക തന്റേതായ വിശദീകരണവും നല്‍കുന്നുണ്ട്‌. കഥാപാത്രം ആവശ്യപ്പെടുന്ന തരത്തില്‍ ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാന്‍ താന്‍ മടിക്കില്ല എന്നാണ്‌ രമ്യയുടെ പ്രഖ്യാപനവും. ചിത്രത്തില്‍ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷത്തിനായി അല്‍പം വണ്ണം വയ്‌ക്കാനും രമ്യ തയാറായി. കഥാപാത്രം ആവശ്യപ്പെടുന്നതിന്‌ അനുസരിച്ച്‌ വസ്‌ത്രം കുറയ്‌ക്കുന്നതിനൊപ്പം ഭാരവും കുറയ്‌ക്കാനും കഴിയുമെന്നും രമ്യ വ്യക്‌തമാക്കുന്നു.

No comments:

Post a Comment