ബാലതാരമായി ചലച്ചിത്രലോകത്ത് അരങ്ങേറ്റം നടത്തി പിന്നീട് നായികയായും തിളങ്ങിയ ഗീതു മോഹന്‍ദാസിന് വിവാഹം.
നവംബര്‍ 14 ശനിയാഴ്ച വൈകീട്ട് ഏഴുമണിക്കും എട്ടുമണിക്കുമിടയിലുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ് വിവാഹവേദി.
പ്രശസ്ത ക്യമാറാമാന്‍ രാജീവ് രവിയാണ് വരന്‍. എട്ടുവര്‍ഷത്തിലധികമായി ഇരുവരും പ്രണയത്തിലാണ്. ജയറാം നായകനായ ശേഷം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ഗീതുവും രാജീവും പരിചയപ്പെടുന്നത്.
തുടര്‍ന്ന് നല്ല സുഹൃത്തുക്കളായി. പിന്നീട് വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. അടുത്ത കാലത്ത് ഗീതു സംവിധാനം ചെയ്ത കേള്‍ക്കുന്നുണ്ടോ എന്ന ചിത്രത്തിന്റെ ക്യമറാമാന്‍ രാജീവായിരുന്നു.
മലയാളത്തിലെന്നപോലെ ബോളിവുഡിലും രാജീവ് പ്രശസ്തനാണ്. ചാന്ദിനി ബാര്‍, ദേവ് ഡി തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ രാജീവായിരുന്നു.
ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച ഗീതു പിന്നീട് മോഹന്‍ലാലും സംയുക്ത വര്‍മ്മയും നായികാനായകന്മാരായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.
തിരിച്ചുവരില്‍ ഒട്ടേറെ ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ ഗീതുവിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സംവിധാനത്തിലും കഴിവുതെളിയിച്ചു. ഇതുവരെ ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ ഗീതു പ്രമുഖ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

No comments:
Post a Comment