ന്യൂയോര്‍ക്ക്: പ്രശസ്‌തരുടെ നഗ്നചിത്രങ്ങളിലൂടെ കുപ്രസിദ്ധി നേടിയ പ്ലേബോയ് കമ്പനിയെ ഉടമസ്‌ഥര്‍ വില്‍ക്കാനൊരുങ്ങുന്നു. അശ്ലീല വെബ് സൈറ്റുകളുടെ പ്രചാരമാണ് 'പ്ലേബോയിയ്‌ക്ക്' തിരിച്ചടിയായത്. കമ്പനിയെ ലാഭത്തിലാക്കാന്‍ സ്‌കോട്ട് ഫ്‌ളാഡേഴ്‌സിനെ ചീഫ് എക്‌സിക്യൂട്ടീവായി നിയമിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ലത്രേ.
പ്ലേബോയിയുടെ വില്‍പന സംബന്ധിച്ച് മൂന്നു സ്‌ഥാപനങ്ങളുമായി ചര്‍ച്ച പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബ്രാന്‍ഡ് മാനേജ്‌മെന്റ് കമ്പനിയായ ഐകോണിക് ബ്രാന്‍ഡ് ഗ്രൂപ്പും മുന്‍പ് പ്ലേബോയ് എന്റര്‍ടെയിന്‍മെന്റ് പ്രസിഡന്റായിരുന്ന ജിം ഗ്രിഫിത്തിന്റെ നേതൃത്വത്തിലുള്ള
ഒരു സംഘവുമാണ് പ്ലേബോയ് എന്റര്‍ൈപ്രസസ് വാങ്ങാന്‍ മുന്‍നിരയിലുള്ളത്.
ഗ്രിഫിത്ത് ഗ്രൂപ്പ് 300 മില്യന്‍ ഡോളര്‍ നല്‍കാന്‍ തയാറാണെന്ന് വ്യക്‌തമാക്കി.
1953-ല്‍ ഹോളിവുഡ് താരം മര്‍ലിന്‍ മണ്‍റോയുടെ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചാണ് പ്ലേബോയിയുടെ തുടക്കം. ഹഗ് ഹെഫ്‌നറാണ് സ്‌ഥാപകന്‍. 1988 -ല്‍ അദ്ദേഹത്തിന്റെ മകള്‍ ക്രിസ്‌റ്റീന്‍ ഹെഫ്‌നര്‍ ചീഫ് എക്‌സിക്യുട്ടീവ് ആയി. കഴിഞ്ഞ പത്തുവര്‍ഷമായുള്ള മാനേജ്‌മെന്റിന്റെ പരാജയങ്ങളാണ് പ്ലേബോയിയുടെ നഷ്‌ടത്തിന് കാരണമെന്ന് ഓഹരി ഉടമയായ മാര്‍ക്ക് ബോയര്‍ അറിയിച്ചു. 83 വയസായ ഹഗിന് ഇപ്പോള്‍ കമ്പിനി മുന്നോട്ടുകൊണ്ടു പോകാനുളള കെല്‍പ്പില്ലെന്ന് അദ്ദേഹം ആരോപിച്ചു.

No comments:
Post a Comment