November 17, 2009

നവ്യാനായരുടെ വിവാഹം ജനുവരിയില്‍


കോട്ടയം: പ്രമുഖ ചലച്ചിത്ര നടി നവ്യാനായര്‍ വിവാഹിതയാകുന്നു. ചങ്ങനാശേരി പെരുന്ന മാടയില്‍ വീട്ടില്‍ സന്തോഷ്‌ നാരായണമേനോനാണ്‌ വരന്‍. മുംബൈ ശ്രീചക്ര ഉദ്യോഗ്‌ ൈപ്രവറ്റ്‌ ലിമിറ്റഡിന്റെ വൈസ്‌ പ്രസിഡന്റാണ്‌ സന്തോഷ്‌. വിവാഹം 2010 ജനുവരിയില്‍ നവ്യയുടെ സ്വദേശമായ മുതുകുളത്തു നടക്കും.

വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണിതെന്നു നവ്യ മംഗളത്തോടു പറഞ്ഞു. ''സന്തോഷേട്ടനും അമ്മയും മിക്കവാറും എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്‌. അമ്മയ്‌ക്കെന്നെ വലിയ ഇഷ്‌ടമായിരുന്നു. അമ്മവഴിയാണ്‌ ഈ ആലോചന വരുന്നത്‌''. വിവാഹശേഷം ഭര്‍ത്താവിനൊപ്പം മുംബൈയില്‍ താമസമാക്കാനാണ്‌ നവ്യയുടെ പദ്ധതി. കല്യാണം കഴിഞ്ഞ്‌ അഭിനയം തുടരുന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല.

ഇപ്പോള്‍ നേരത്തെ കരാറായ അഞ്ചു സിനിമകളില്‍ അഭിനയിച്ചുവരികയാണ്‌. മൂന്നാറില്‍ ഹരികുമാറിന്റെ സുരേഷ്‌ഗോപി ചിത്രമായ സത്‌ഗമയ, ഒറ്റപ്പാലത്ത്‌ ഷാജി കൈലാസിന്റെ മമ്മൂട്ടി ചിത്രം ദ്രോണര്‍, ദിലീപിന്റെ ഫിലിംസ്‌റ്റാര്‍, ദീപന്റെ പൃഥ്വിരാജ്‌ ചിത്രം, പ്രകാശ്രാജിന്റെ തമിഴ്‌ചിത്രം കൗരവര്‍ എന്നിവ വിവാഹത്തിനുമുമ്പ്‌ പൂര്‍ത്തിയാക്കും.

No comments:

Post a Comment